Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുൽത്താന്റെ സാമ്പത്തിക നിർദേശങ്ങൾ ഒമാന്റെ വികസനത്തിന് പുതിയ ഊർജ്ജം പകരും- ചേംബർ ഓഫ് കൊമേഴ്സ്

text_fields
bookmark_border
സുൽത്താന്റെ സാമ്പത്തിക നിർദേശങ്ങൾ ഒമാന്റെ വികസനത്തിന് പുതിയ ഊർജ്ജം പകരും- ചേംബർ ഓഫ് കൊമേഴ്സ്
cancel

മസ്‌കത്ത്: ഒമാന്റെ സാമ്പത്തിക, ധനകാര്യ, നിക്ഷേപ മേഖലകളിലെ വളർച്ച ലക്ഷ്യമിട്ട് സുൽത്താൻ ഹൈതം ബിൻ താരിഖ് പുറപ്പെടുവിച്ച പുതിയ സാമ്പത്തിക നിർദേശങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ അടിത്തറയാകുമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) വ്യക്തമാക്കി. സ്വകാര്യ മേഖലയുടെ മത്സരക്ഷമത വർധിപ്പിക്കാനും നിക്ഷേപങ്ങൾ ആകർഷിക്കാനും ബിസിനസ് അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുത്താനും ഈ ചരിത്രപരമായ തീരുമാനങ്ങൾ സഹായിക്കുമെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് ഒമാൻ ന്യൂസ് ഏജൻസിയോട് പറഞ്ഞു.

ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്

ആഗോള സാമ്പത്തിക പ്രതിസന്ധികളെയും വിപണിയിലെ ഏറ്റക്കുറച്ചിലുകളെയും പ്രതിരോധിക്കാൻ കെൽപ്പുള്ള സാമ്പത്തിക നയങ്ങൾ രൂപീകരിക്കണമെന്ന സുൽത്താന്റെ നിർദേശം സ്വകാര്യ മേഖലക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്. ഇത് ദീർഘകാല നിക്ഷേപങ്ങൾ നടത്തുന്നതിന് നിക്ഷേപകർക്ക് കൂടുതൽ ധൈര്യം പകരുമെന്നും അദ്ദേഹം പറഞ്ഞു.

എണ്ണയിതര വ്യാപാര വളർച്ച:

ഒമാന്റെ എണ്ണയിതര കയറ്റുമതി വർധിപ്പിക്കുന്നതിനും ആഭ്യന്തര ഉൽപാദനം കൂട്ടാനുമായി ദീർഘകാല പദ്ധതി തയാറാക്കാനുള്ള സുൽത്താന്റെ തീരുമാനം തന്ത്രപ്രധാനമാണ്. ഒമാന്റെ മികച്ച തുറമുഖങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും.

ഫാർമസ്യൂട്ടിക്കൽ-മെഡിക്കൽ ക്ലസ്റ്ററുകൾ:

ഫ്രീ സോണുകളിലും ഇക്കണോമിക് സോണുകളിലും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കുന്ന പ്രത്യേക വ്യവസായ ഹബ്ബുകൾ സ്ഥാപിക്കാനുള്ള തീരുമാനം ഒമാന്റെ ആരോഗ്യ സുരക്ഷക്ക് കരുത്താകും. ഇത് ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ അവസരങ്ങൾ തുറക്കും.

നിക്ഷേപ പ്രോഗ്രാം:

നിക്ഷേപകരെ ആകർഷിക്കുന്നതിനായി ‘നാഷനൽ പ്രോഗ്രാം ഫോർ എൻഹാൻസിങ് ഇൻവെസ്റ്റ്‌മെന്റ് എൻവയോൺമെന്റ്’ രൂപീകരിക്കുന്നത് വിദേശ-ആഭ്യന്തര നിക്ഷേപങ്ങളെ ഒമാനിലേക്ക് കൂടുതൽ ആകർഷിക്കും.

ടൂറിസം മേഖലയുടെ വികസനം:

രാജ്യത്ത് വർധിച്ചുവരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിന് അനുസൃതമായി സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സുൽത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ടൂറിസം മേഖല പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ വലിയ രീതിയിൽ ഉത്തേജിപ്പിക്കും.

സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്തിടെ വിവിധ സൗഹൃദ രാജ്യങ്ങളിൽ നടത്തിയ സന്ദർശനങ്ങളുടെ ഫലമായി രൂപപ്പെട്ട കരാറുകൾ ഒമാനി സ്വകാര്യ മേഖലക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് വാതിൽ തുറക്കുന്നതാണെന്നും ഫൈസൽ അൽ റവാസ് കൂട്ടിച്ചേർത്തു. ‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും സർക്കാറിനൊപ്പം ചേംബർ ഓഫ് കൊമേഴ്‌സ് പങ്കാളിയായി തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan's economic proposals will inject new energy into Oman's development - Chamber of Commerce
Next Story