ദിബ്ബ–ലിമ–ഖസബ് റോഡ് നിർമാണ പദ്ധതി നടപ്പാക്കാൻ സുൽത്താെൻറ ഉത്തരവ്
text_fieldsമസ്കത്ത്: ദിബ്ബ -ലിമ -ഖസബ് റോഡ് നിർമാണ പദ്ധതിയുടെ നടപ്പാക്കലുമായി മുന്നോട്ടുപോകാൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖിെൻറ ഉത്തരവ്. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന റൂട്ടിന് ബദൽ മാർഗം കണ്ടെത്തി അടിയന്തര പ്രാധാന്യത്തിൽ പദ്ധതി നടപ്പിൽ വരുത്തണമെന്നതാണ് ദിവാൻ ഒാഫ് റോയൽ കോർട്ടിെൻറ ഉത്തരവിൽ നിർദേശിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനുള്ള പ്രതിബദ്ധതക്ക് ഒപ്പം ജനങ്ങളുടെ ആഗ്രഹങ്ങൾക്ക് ഒപ്പവും ഒാരോ ഗവർണറേറ്റിെൻറയും ആവശ്യങ്ങൾക്ക് അനുസരിച്ചുമുള്ളതായ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനായി സുൽത്താൻ പുലർത്തിവരുന്ന ശ്രദ്ധയുടെ ഭാഗമായാണ് ഇൗ തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. ഒമാെൻറ കര ഭാഗത്തുനിന്ന് വേറിട്ട് കിടക്കുന്ന മുസന്ദം ഗവർണറേറ്റിലെ ഗ്രാമങ്ങളെയും വിലായത്തുകളെയും ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് നിർമാണ പദ്ധതിയാണിത്. ഗതാഗതം സുഗമമാക്കുന്നതിന് ഒപ്പം ഒമാെൻറ വികസനത്തിലും സാമ്പത്തിക പുരോഗതിയിലും സുപ്രധാന പങ്കുവഹിക്കാനും ഇൗ റോഡ് നിർമാണ പദ്ധതിക്ക് കഴിയുമെന്ന് ഉത്തരവിൽ പറയുന്നു.
മുസന്ദം ഗവർണറേറ്റിലെ ദുർഘടമായ പ്രദേശങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും എത്തിപ്പെടാവുന്ന റോഡായിരിക്കും ഇതെന്ന് ഗതാഗത വാർത്ത -വിനിമയ മന്ത്രാലയം അറിയിച്ചു. നേരത്തേ തയാറാക്കിയ രൂപരേഖ പ്രകാരം 55 കിലോമീറ്ററാണ് ദിബ്ബ -ലിമ -ഖസബ് റോഡിെൻറ ദൈർഘ്യം. ഇതിൽ 21 കിലോമീറ്ററും തുരങ്കങ്ങളാണ്. താഴ്വരകളിലൂടെയും മലനിരകളിലൂടെയും കടന്നുപോകുന്ന നിർമാണം പൂർത്തിയാകുേമ്പാൾ എൻജിനീയറിങ് മികവ് എന്നുതന്നെ വിളിക്കാവുന്ന രൂപരേഖയാണ് ഇപ്പോൾ തയാറാക്കിയിട്ടുള്ളത്. ഒമ്പത് ടണലുകൾക്ക് പുറമെ 14 പാലങ്ങൾ, ഒമ്പത് പ്രധാന ജങ്ഷനുകൾ, 11 ചെറുകിട ജങ്ഷനുകൾ എന്നിവയാണ് ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും സങ്കീർണമായ റോഡ് നിർമാണ പദ്ധതിയെന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഇവിടെയുള്ളത്. റോഡ് നിർമാണം പൂർത്തിയാക്കുന്ന കരാറുകാരന് 10 വർഷത്തെ പ്രവർത്തന ചുമതലയും നൽകുന്ന രീതിയിലുള്ള ക്രമീകരണമാണ് ഇപ്പോൾ നിലവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

