സുൽത്താൻസ് ക്യാമൽ കപ്പിൽ കിരീടം ചൂടി മഖയിൽ
text_fieldsസമാപന ചടങ്ങിൽ സയ്യിദ് ശിഹാബ് വിജയികൾക്ക് ട്രോഫി കൈമാറുന്നു
മസ്കത്ത്: സുൽത്താൻസ് ക്യാമൽ കപ്പ് 2025 ഒട്ടകയോട്ട മത്സരത്തിൽ റോയൽ ക്യാമൽ കോർപ്സ് മഖയിൽ കിരീടം ചൂടി. സമാപന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖിനെ പ്രതിനിധാനം ചെയ്ത് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അധ്യക്ഷതവഹിച്ചു. ബർക്ക വിലായത്തിലെ അൽ ഫുലീജിലെ റോയൽ ക്യാമൽ കോർപ്സ് റേസ്കോഴ്സിലാണ് മത്സരം നടന്നത്.
ബർക്ക വിലായത്തിൽ നടന്ന സുൽത്താൻസ് ക്യാമൽ കപ്പ് 2025
ഒട്ടകയോട്ട മത്സരത്തിൽനിന്ന്
റോയൽ ക്യാമൽ കോർപ്സിനെ പ്രതിനിധാനം ചെയ്ത് റോയൽ കോർട്ട് അഫയേഴ്സാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്. റോയൽ ക്യാമൽ കോർപ്സിന്റെ ‘മഖയിൽ’ തുടർച്ചയായ രണ്ടാം വർഷമാണ് സുൽത്താൻ ക്യാമൽ കപ്പിന്റെ കിരീടം ചൂടുന്നത്. രണ്ടാം സ്ഥാനം റോയൽ ക്യാമൽ കോർപ്സ് ‘റഹിയ’, അൽ ബഷയർ ക്യാമൽസന്റെ ‘അൽ റീഫ്’ മൂന്നാം സ്ഥാനവും നേടി. ഒമാനി ഹെറിറ്റേജ് ബാൻഡുകളുടെ പരിപാടിയും ചടങ്ങിന് മാറ്റുകൂട്ടി. സമാപന ചടങ്ങിൽ സയ്യിദ് ശിഹാബ് ഉന്നത വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. രാജകുടുംബാംഗങ്ങളും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

