സുൽത്താന്റെ സ്ഥാനാരോഹണ ദിനാചരണം: വാണിജ്യ കേന്ദ്രങ്ങളിൽ പ്രമോഷനൽ കാമ്പയിൻ
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ ദിനാചരണതത്തിന്റെ ഭാഗമായി ഡിസ്കൗണ്ടുകൾക്കും പ്രമോഷനുകൾക്കുമായി പ്രചാരണ കാമ്പയിൻ നടത്തു. ജനുവരി 11 മുതൽ ഫെബ്രുവരി 11വരെയായിരിക്കും കാമ്പയിൻ. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം, ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ ഏകോപനത്തോടെയാണ് പരിപാടികൾ നടത്തുക.
ഈ ദേശീയ കാമ്പയിനിൽ പങ്കാളിയാകാൻ വാണിജ്യ കേന്ദ്രങ്ങളെയും സ്ഥാപനങ്ങളെയും അധികൃതർ ക്ഷണിച്ചു. കാമ്പയിനിൽ പങ്കെടുക്കാനായി ചരക്കുകളുടെ ലിസ്റ്റുകൾ സഹിതം ialnadabi@tejarah.gov.om, alfahdiya@tejarah.gov.om എന്നതിലേക്കാണയക്കേണ്ടത്. നടപടികൾ പൂർത്തിയാക്കി അനുമതി ലഭിച്ചാൽ, കമ്പനികൾക്ക് കാമ്പയിൻ ആരംഭിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

