സുൽത്താന്റെ സായുധ സേന ദിനാചരണം; സുൽത്താൻ അത്താഴവിരുന്ന് സംഘടിപ്പിച്ചു
text_fieldsമനഅ വിലായത്തിലെ ഹിസ്ൻ അൽ ശുമൂഖിൽ സംഘടിപ്പിച്ച അത്താഴവിരുന്നിൽ സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: സുൽത്താന്റെ സായുധ സേനാ ദിനത്തോടനുബന്ധിച്ച് സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് മനഅ വിലായത്തിലെ ഹിസ്ൻ അൽ ശുമൂഖിൽ അത്താഴ വിരുന്ന് സംഘടിപ്പിച്ചു.ഈ മഹത്തായ ദിനത്തിൽ എല്ലാ സൈനിക രൂപവത്കരണങ്ങൾക്കും സായുധ സേനയുടെ യൂനിറ്റുകൾക്കും സുൽത്താന്റെ അഭിനന്ദനമായാണ് ചടങ്ങ്. കടമ നിർവഹിക്കുന്നതിലും ദേശീയ നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിലും മഹത്തായ സമർപ്പണത്തിനുമുള്ള അംഗീകാരം കൂടിയാണ് അത്താഴ വിരുന്ന്.
സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ ഒമാൻ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും സ്ഥിരതയുടെയും മരുപ്പച്ചയായി നിലകൊള്ളുന്നു. ചടങ്ങിൽ ചില രാജകുടുംബാംഗങ്ങളും മന്ത്രിമാരും സുൽത്താന്റെ ആംഡ് ഫോഴ്സിന്റെ (എസ്.എ.എം) കമാൻഡർമാരും മുതിർന്ന സൈനിക, സിവിൽ ഓഫിസർമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

