സുൽത്താൻ നാളെ ഇന്ത്യയിലേക്ക് തിരിക്കും
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: മൂന്നു ദിവസത്തെ സിംഗപ്പൂർ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ബിൻ താരിഖ് ശനിയാഴ്ച ഇന്ത്യയിലേക്ക് തിരിക്കും.
പ്രഥമ ഇന്ത്യ സന്ദർശനത്തിനായെത്തുന്ന സുൽത്താനും പ്രതിനിധി സംഘത്തിനും രാഷ്ട്രപതിഭവനിൽ ഔദ്യോഗിക വരവേൽപ്പും നൽകും. പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ക്ഷണം സ്വീകരിച്ചെത്തുന്ന സുൽത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തും. സുൽത്താനോടുള്ള ആദരസൂചകമായി അത്താഴ വിരുന്നു ഒരുക്കും.
പ്രാദേശിക സ്ഥിരത, പുരോഗതി, സമൃദ്ധി എന്നിവക്കായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവി സഹകരണത്തിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യുന്നതിനും സന്ദർശനം വഴിയൊരുക്കും. ഇന്ത്യയിലെ നിരവധി മന്ത്രിമാരുമായി ഒമാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. വിവിധ മേഖലകളിൽ കരാറുകളിലും ഒപ്പുവെക്കും. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ പുതിയ നാഴിക്കല്ലുകൂടിയാകും സന്ദർശനം.

