Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​തി​യ...

പു​തി​യ മാ​ർ​പാ​പ്പ​ക്ക് സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
പു​തി​യ മാ​ർ​പാ​പ്പ​ക്ക് സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു
cancel
camera_alt

പു​തി​യ മാ​ർ​പാ​പ്പ​യാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത ലി​യോ പ​തി​നാ​ലാ​മ​ൻ, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്: പു​തി​യ മാ​ർ​പാ​പ്പ​യാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത ലി​യോ പ​തി​നാ​ലാ​മ​ന് ഒ​മ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് ഊ​ഷ്മ​ള​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്നു. ലോ​ക​ജ​ന​ത​ക​ൾ​ക്കി​ട​യി​ൽ, അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളും മ​ത​ങ്ങ​ളും പ​രി​ഗ​ണി​ക്കാ​തെ, ധാ​ര​ണ, സം​ഭാ​ഷ​ണം, സ​ഹ​വ​ർ​ത്തി​ത്വം എ​ന്നി​വ​യു​ടെ മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ത​ന്റെ ഭാ​വി ദൗ​ത്യ​ങ്ങ​ളി​ൽ ആ​ത്മാ​ർ​ഥ​മാ​യ ആ​ശം​സ​ക​ൾ നേ​രു​ക​യ​ണെ​ന്ന് സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന കോ​ൺ​ക്ലേ​വി​ലെ ര​ണ്ടാം ദി​ന​ത്തി​ൽ നാ​ലാം റൗ​ണ്ട് വോ​ട്ടെ​ടു​പ്പി​ലാ​ണ് പു​തി​യ പാ​പ്പ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ക​ർ​ദി​നാ​ൾ റോ​ബ​ർ​ട്ട് ഫ്രാ​ൻ​സി​സ് പ്രി​വോ​സ്റ്റ് ആ​ണ് പു​തി​യ പാ​പ്പ. ലി​യോ പ​തി​നാ​ലാ​മ​ൻ എ​ന്ന പേ​രി​ലാ​ണ് അ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ക. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള ആ​ദ്യ മാ​ർ​പാ​പ്പ​യാ​ണ് അ​ദ്ദേ​ഹം. 1955 സെ​പ്റ്റം​ബ​ര്‍ 14-ന് ​ഷി​കാ​ഗോ​യി​ലാ​ണ് ജ​ന​നം. 2023ൽ ​ക​ര്‍ദി​നാ​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:greetingsoman sulthanoman-gulf newsgulfnewsmalayalam
News Summary - Sultan sends greetings to new Pope
Next Story