അറബ് നേതാക്കൾക്ക് പെരുന്നാൾ ആശംസകളുമായി സുൽത്താൻ
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെഷസ്കിയാനും ഫോണിലൂടെ ബലിപെരുന്നാൾ ആശംസകൾ നേർന്നു. ആത്മാർഥമായ ആശംസകളും ആരോഗ്യവും സന്തോഷവും ദീർഘായുസ്സും നേരുകയാണെന്ന് ഖത്തർ അമീറിനുള്ള സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു. ഖത്തറിലെ സഹോദര ജനത കൂടുതൽ പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. സുൽത്താനുള്ള ആശംസകൾ അമീറും കൈമാറി. ഒമാനി ജനതയുടെ പുരോഗതിയുടെയും സമൃദ്ധിയുടെയും എല്ലാ അഭിലാഷങ്ങളും നേടിയെടുക്കാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ പ്രസിഡന്റിന് ആത്മാർഥമായ അഭിനന്ദനങ്ങളും ആശംസകളും നേർന്ന സുൽത്താൻ, ഈ അനുഗ്രഹീത സന്ദർഭം അദ്ദേഹത്തിനും സൗഹൃദ ജനതക്കും ഇനിയും ഒരുപാട് കാലം നൽകട്ടെയെന്ന് സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുകയാണെന്നും പറഞ്ഞു. പുരോഗതി, പുസമൃദ്ധി എന്നിവക്കായുള്ള അവരുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കപ്പെടട്ടെ എന്ന് ആശംസിച്ചു. ഇറാനിയൻ പ്രസിഡന്റ് സുൽത്താന് തന്റെ ഊഷ്മളമായ അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും അറിയിച്ചു. ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ്സ ആൽ ഖലീഫക്കും കുവൈത്ത് അമീർ ശൈഖ് മിഷ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും സുൽത്താൻ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

