സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡ് ഭാഗികമായി തുറന്നു
text_fieldsസുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡ്
മസ്കത്ത്: ദുകം സാമ്പത്തിക മേഖലയെ മസ്കത്തുമായും ദോഫാറുമായും ബന്ധിപ്പിക്കുന്ന സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡിന്റെ ചില ഭാഗങ്ങള്‍ ഗതാഗതത്തിനായി തുറന്നു നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
ദുകം-മഹൂത്ത്-സിനാവ് റോഡ് വഴിയാണ് സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂര്‍ റോഡ് മസ്കത്തുമായി ബന്ധിപ്പിക്കുന്നത്. പ്രദേശത്തെ തെക്ക് ഭാഗം ദോഫാര്‍ ഗവര്‍ണറേറ്റിലേക്കും ഹൈമ, അല്‍ ജാസര്‍ എന്നീ വിലായത്തുകളിലേക്കും ബന്ധിപ്പിക്കുന്നു. ദുകം വിലായത്തിലെതന്നെ പ്രധാന റോഡായി വര്‍ത്തിക്കുന്ന ഈ പദ്ധതി പ്രത്യേക സാമ്പത്തിക മേഖലയിലേക്കുള്ള ഗതാഗതം സുഖമമാക്കും. വിവിധ സര്‍വിസ് റോഡുകളുമായും ബന്ധിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

