യു.എ.ഇക്ക് നഷ്ടമായത് ദാർശനികനായ സഹോദരനെ
text_fieldsദുബൈ: യു.എ.ഇയോട് എക്കാലത്തും സ്നേഹബന്ധം കാത്തുസൂക്ഷിച്ച പ്രിയപ്പെട്ട അയൽരാജാവാ യിരുന്നു ശനിയാഴ്ച അന്തരിച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദ്. യു.എ.ഇ മ ുന്നോട്ടുവെക്കുന്ന സുസ്ഥിരമായ അറബ് ലോകം എന്ന സ്വപ്നത്തെ അദ്ദേഹം സദാ പിന്തുണച് ചു. രാഷ്ട്രനായകർക്കും ജനങ്ങൾക്കും പ്രവാസികൾക്കും ഏറെ വിഷമമായി സുൽത്താെൻറ വിയോഗവാർത്ത. ശനിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ദേശീയ പതാകകൾ പകുതി താഴ്ത്തിക്കെട്ടി. യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാെൻറ ആഹ്വാന പ്രകാരം രാജ്യത്തെ പള്ളികളിൽ സുൽത്താനായി മയ്യിത്ത് നമസ്കാരവും പ്രാർഥനയും നടത്തി.
സുൽത്താെൻറ കുടുംബത്തെ അനുശോചനം അറിയിച്ച ശൈഖ് ഖലീഫ അദ്ദേഹം ജനതയുടെയും അറബ് ലോകത്തിെൻറയും നന്മക്ക് നടത്തിയ ഉദ്യമങ്ങളും അനുസ്മരിച്ചു. സുൽത്താൻ ഖാബൂസ് തുടക്കമിട്ട പ്രയത്നങ്ങൾ ഒമാൻ ഭരണകൂടവും ജനതയും മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറപ്പാെണന്നും സന്ദേശത്തിൽ പറഞ്ഞു. സ്നേഹത്തിെൻറയും വിവേകത്തിെൻറയും സൂൽത്താനെയാണ് നഷ്ടമായതെന്ന് യു.എ.ഇ ൈവസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും പറഞ്ഞു.
ഒമാനും അറബ് രാഷ്ട്രങ്ങൾക്കും വിവേകശാലിയായ നേതാവിനെയാണ് നഷ്ടപ്പെട്ടതെന്ന് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അഭിപ്രായപ്പെട്ടു. ശൈഖ് സായിദിെൻറ പാതയിലുള്ള സ്നേഹ സമ്പന്നനായ സഹോദരനായിരുന്നു അദ്ദേഹം. അവർ അവശേഷിപ്പിച്ച വിവേകവും ആത്മാർഥതയും എന്നും നിലനിൽക്കും.
സുൽത്താൻ ഖാബൂസിെൻറ ജ്ഞാന വിവേകം നമ്മുെട ഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്ന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. ജനങ്ങളെ സേവിക്കാനും അവരെ മുന്നേറ്റങ്ങൾക്ക് പ്രാപ്തമാക്കാനും സ്വയം സമർപ്പിച്ച ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് ഹംദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
