സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയും മലബാർ എജുസിറ്റിയും കൈകോർക്കുന്നു
text_fieldsസുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രഫസർ ഹുസൈൻ അലി അൽഖറൂസിയുമായി മലബാർ എജുസിറ്റി ചെയർമാൻ ഡോ. ഹുസൈൻ മടവൂർ മസ്കത്തിൽ
കൂടിക്കാഴ്ച നടത്തിയപ്പോൾ
മസ്കത്ത്: ഒമാനിലെ സർക്കാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി കേരളത്തിലെ മലബാർ എജുസിറ്റിയുമായി സഹകരിച്ച് അക്കാദമിക വിനിമയ പദ്ധതികൾ നടപ്പാക്കുമെന്ന് മലബാർ എജുസിറ്റി ചെയമാൻ ഡോ. ഹുസൈൻ മടവൂർ അറിയിച്ചു.
സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രഫസർ ഹുസൈൻ അലി അൽഖറൂസി, സുൽത്താൻ ഖാബൂസ് ഹൈ സെൻറർ ഫോർ കൾചർ ആൻഡ് സയൻസ് ചെയർമാൻ പ്രഫ. ഹബീബ് ബിൻ മുഹമ്മദ് അൽ റിയാമി തുടങ്ങിയവരുമായി ഡോ. ഹുസൈൻ മടവൂർ യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. 2025-2026 അധ്യയനവർഷത്തിൽ പദ്ധതി ആരംഭിക്കും.
അറബിഭാഷയിൽ ബിരുദം നേടിയ ഇന്ത്യൻ വിദ്യാർഥികൾക്ക് ആധുനിക അറബിഭാഷയിൽ സംസാരവും എഴുത്തും പരിശീലിപ്പിക്കുന്ന ഹ്രസ്വകാല കോഴ്സുകളിലേക്ക് പ്രവേശനം നൽകും. ആധുനിക അറബിഭാഷ പരിജ്ഞാനമുള്ളവർക്ക് ആഗോളതലത്തിൽ വലിയ തൊഴിൽസാധ്യതയാണുള്ളത്. ഇതിന്റെ തുടർച്ചയായി ഒമാൻ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്, ഇന്ത്യൻ കൾച്ചർ വിഷയങ്ങളിൽ ഇന്ത്യൻ യൂനിവേഴ്സിറ്റികളിൽ പരിശീലനം നൽകാനും പദ്ധതിയുണ്ടെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

