Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ ഭരണാധികാരി...

ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്​ ബിൻ സഇൗദ്​ വിടവാങ്ങി

text_fields
bookmark_border
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്​ ബിൻ സഇൗദ്​ വിടവാങ്ങി
cancel

മസ്​കത്ത്​: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്​ ബിൻ സഇൗദ്​ നിര്യാതനായി. അറബ് ലോകത്ത് ഏറ്റവും അധിക കാലം രാഷ്​ട്ര നായകത്വം വഹിച്ച പ്രിയ ഭരണാധികാരിക്ക്​​ 79 വയസായിരുന്നു. രോഗബാധയെ തുടർന്ന്​ ചികിത്സയിലായിരുന്ന സുൽത്താൻ വെള് ളിയാഴ്​ചയാണ്​​ മരണപ്പെട്ടതെന്ന്​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ പ്രസ്​താവനയിൽ അറിയിച്ചു. ശനിയാഴ്​ച പുലർച്ചെയാ ണ്​ മരണവാർത്ത ഒൗദ്യോഗിക വാർത്താ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്​. അധികാരത്തി​ലേറി അമ്പതാം വർഷത്തിലാണ്​ മരണം. സാംസ്​കാരിക പൈതൃക വകുപ്പ്​ മന്ത്രിയായിരുന്ന സയ്യിദ്​ ഹൈതം ബിൻ താരീഖ്​ അൽ സഇൗദിനെ പുതിയ ഭരണാധികാരിയായി തെരഞ്ഞ െടുത്തിട്ടുണ്ട്​. ശനിയാഴ്​ച രാവിലെ നടന്ന അടിയന്തിര യോഗത്തിന്​ ശേഷം നടന്ന ചടങ്ങിൽ സയ്യിദ്​ ഹൈതം സത്യപ്രതിജ്​ ഞ ചൊല്ലി അധികാരമേറ്റെടുത്തു.

സുൽത്താ​​​​െൻറ മരണത്തെ തുടർന്ന്​ രാജ്യത്ത്​ മൂന്ന്​ ദിവസം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്​. നാൽപത്​ ദിവസം രാജ്യത്ത്​ ദുഖാചരണവും ഉണ്ടാകുമെന്ന്​ ദിവാൻ ഒാഫ്​ റോയൽ കോർട്ട്​ അറിയിച്ചു. ദുഖാചരണത്തി​​​​െൻറ ഭാഗമായി സർക്കാർ ഒാഫീസുകളിലടക്കം ദേശീയപതാക പകുതി താഴ്​ത്തി കെട്ടിയിട്ടുണ്ട്​. മക്കളില്ലാത്ത സുൽത്താ​​​​െൻറ പിൻഗാമിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക്​ തുടക്കമായിട്ടുണ്ട്​. അറബ് ലോകത്തെ സമാധാനത്തി​​​​െൻറ സന്ദേശവാഹകനായ സുൽത്താ​​​​െൻറ നിരയാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വിവിധ ലോകനേതാക്കൾ അനുശോചിച്ചു.

സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറി​​​​െൻറയും ശൈഖ മസൂൺ അല്‍ മഷാനിയുടെയും ഏക മകനായി 1940 നവംബര്‍ പതിനെട്ടിന് സലാലയിലാണ്​ സുൽത്താൻ ഖാബൂസ്​ ജനിച്ചത്​. സലാലയിലും പൂനെയിലുമായിട്ടായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പൂനെയിൽ മുൻ ഇന്ത്യൻ രാഷ്​ട്രപതി ശങ്കർദയാൽ ശർമ ഇദ്ദേഹത്തി​​​​െൻറ അധ്യാപകൻ ആയിരുന്നു അതിനാൽ ഇന്ത്യയോടും ഇന്ത്യൻ പ്രവാസികളോടും പ്രത്യേകമായ ഇഷ്​ടം സുൽത്താന്​ എന്നുമുണ്ടായിരുന്നു. പിന്നീട് ലണ്ടനിലെ സ്​റ്റാൻഡേർഡ്​ മിലിറ്ററി അക്കാദമിയില്‍ നിന്ന് ആധുനിക യുദ്ധ തന്ത്രങ്ങളില്‍ നൈപുണ്യം നേടി. മിലിട്ടറി അക്കാദമിയിലെ പഠനം പൂർത്തിയാക്കിയ ശേഷം ബ്രിട്ടീഷ് ആർമിയിലും ജോലി ചെയ്തു.
ഒമാനിൽ തിരിച്ചെത്തിയ ശേഷം 1970 ജനുവരി 23ന്​ രക്​തരഹിത വിപ്ലവത്തിലൂടെ പിതാവ്​ സഈദ് ബിന്‍ തൈമൂറിനെ അധികാരത്തിൽ നിന്ന്​ നീക്കിയ ശേഷമാണ്​ ഒമാ​​​​െൻറ ഭരണ സാരഥ്യമേറ്റെടുത്തത്​.

ഖാബൂസ്​ അധികാരമേൽക്കു​​േമ്പാൾ ലോക ഭൂപടത്തിൽ ഒട്ടും തന്നെ അറിയപ്പെടാതിരുന്ന രാജ്യമായിരുന്നു ഒമാൻ. മലമടക്കുകൾ നിറഞ്ഞ തീർത്തും അവികസിതമായ ഒരു രാജ്യം. മത്​സ്യബന്ധനവും കൃഷിയും തൊഴിലാക്കിയ നിരക്ഷരരായ ജനത. ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ടാറിട്ട റോഡ്​ ഏതാനും കിലോമീറ്റർ മാത്രമാണ്​ ഉണ്ടായിരുന്നത്​. വിരലിൽ എണ്ണാവുന്ന ആശുപത്രികൾ മാത്രമാണ്​ ഉണ്ടായിരുന്നതും. ഒരു ഭരണാധികാരിയുടെ ദീർഘവീക്ഷണവും ഉൾക്കാഴ്ചയും കാഴ്ചപ്പാടുകളും ഒരു രാജ്യത്തെ മാറ്റിമറിക്കുന്ന അത്യപൂർവമായ കാഴ്​ചകൾക്കാണ്​ തുടർന്നുള്ള അമ്പത്​ വർഷകാലം ഒമാൻ സാക്ഷ്യം വഹിച്ചത്​. മറ്റുള്ള അറബ് രാജ്യങ്ങളെ പോലെ എണ്ണയാൽ സമൃദ്ധമല്ലെങ്കിലും വികസനത്തി​​​െൻറയും വളർച്ചയുടെയും സ്​ഥിരതയുടെയും കാര്യത്തിൽ ഒമാനെ മറ്റ്​ വികസിത രാജ്യങ്ങൾക്ക്​ ഒപ്പമെത്തിക്കാൻ സുൽത്താന്​ സാധിച്ചു. ജീവിതനിലവാരവുമായി ബന്ധപ്പെട്ട ആഗോള സൂചികകളിൽ എല്ലാം തന്നെ ഒമാ​​​​െൻറ സ്​ഥാനം ഇന്ന്​ ലോകരാഷ്​ട്രങ്ങൾക്കിടയിൽ മുൻനിരയിലാണ്​. സമാധാനത്തി​​​​െൻറയും സുരക്ഷയുടെയും വിഷയത്തിൽ അറബ്​ രാഷ്​ട്രങ്ങളുടെ മുൻനിരയിലാണ്​ ഒമാൻ.

സുൽത്താ​​​​െൻറ ഭരണത്തിൽ ഒരേ സമയം പടിഞ്ഞാറൻ രാജ്യങ്ങളോടും അയൽ രാജ്യങ്ങളോടും ഏഷ്യൻ രാജ്യങ്ങളോടും അടുത്ത ബന്ധം പുലർത്തുന്ന രീതിയിലുള്ള വിദേശ നയമാണ്​ ഒമാൻ രൂപപ്പെടുത്തിയെടുത്തത്​. അതുവഴി മേഖലയിലും അന്താരാഷ്​ട്ര തലത്തിലും സമാധാനത്തി​​​​െൻറ സന്ദേശവാഹകനായി മാറാൻ സുൽത്താനും ഒമാനും സാധിച്ചു. 2015ൽ ഇറാനും അമേരിക്കയും വൻ ശക്​തി രാഷ്​ട്രങ്ങളുമായുള്ള ആണവകരാർ യാഥാർഥ്യമാകുന്നത്​ സുൽത്താ​​​​െൻറ നേതൃത്വത്തിൽ ഒമാ​​​​െൻറ മധ്യസ്​ഥതാ ശ്രമങ്ങളെ തുടർന്നാണ്​.

യമനിൽ പരസ്​പരം പോരടിക്കുന്ന ഇരു കക്ഷികളുമായും നല്ല ബന്ധം പുലർത്തുന്ന ഒമാ​​​​െൻറ ഇടപെടലിനെ തുടർന്ന്​ മലയാളിയായ ഫാദർ ടോം ഉഴുന്നാലിൽ അടക്കം നിരവധി ബന്ദികളെ മോചിപ്പിക്കാൻ സാധിച്ചിട്ടുണ്ട്​. യമൻ, സിറിയൻ ആഭ്യന്തര യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ​െഎക്യരാഷ്​ട്ര സഭയുടെ ശ്രമങ്ങളിൽ സുപ്രധാന പങ്കാളിയുമാണ്​ ഒമാൻ. സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രം യാഥാർഥ്യമാക്കുന്നതിന്​ സജീവമായി പരിശ്രമിച്ച വ്യക്​തിയാണ്​ സുൽത്താൻ ഖാബൂസ്​. രോഗബാധയെ തുടർന്ന്​ സുൽത്താൻ 2014ൽ ജർമനിയിൽ ചികിത്സ തേടിയിരുന്നു. അവിടെ നിന്ന്​ ഒരു വർഷത്തിന്​ ശേഷമാണ്​ തിരിച്ചെത്തിയത്​. ഏറ്റവുമൊടുവിൽ ഡിസംബറിൽ ബെൽജിയത്തിലും അദ്ദേഹം ചികിത്സ തേടിയിരുന്നു. ലോകത്ത്​ സമാധാനം പുലർന്ന്​ കാണണമെന്ന്​ ആഗ്രഹമുള്ള അതിനുള്ള ശ്രമങ്ങൾ ഭരണാധികാരിയെയാണ്​ സുൽത്താൻ ഖാബൂസി​​​​െൻറ നിര്യാണത്തിലൂടെ നഷ്​ടമായിട്ടുള്ളത്​.

Show Full Article
TAGS:Sultan of Oman Qaboos bin Said al Said oman 
News Summary - Sultan Qaboos of Oman dies aged 79-gulf news
Next Story