സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ 2024ൽ പൂർത്തിയാകും
text_fieldsസലാലയിൽ നിർമാണം പുരോഗമിക്കുന്ന സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ സലാലയിൽ നിർമിക്കുന്ന പുതിയ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിന്റെ നിർമാണ പ്രവൃത്തികൾ 33 ശതമാനം പൂർത്തിയായി. സ്ട്രെക്ചറൽ പ്രവൃത്തികൾ 75 ശതമാനവും പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 2024 അവസാനത്തോടെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
13.80 കോടി റിയാൽ ചെലവിൽ ഏഴുനിലകളിലായി 700 ബെഡ് സൗകര്യത്തോടെ നിർമിക്കുന്ന ആശുപത്രിയിൽ ഏറ്റവും നൂതന ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കും.
അപകട-അത്യാഹിത വിഭാഗം, പുനരധിവാസ കേന്ദ്രം, ഡയാലിസിസ് യൂനിറ്റ്, തീവ്രപരിചരണ വിഭാഗം, കീമോതെറപ്പി, ഡേ ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന കെട്ടിടം.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നിലവിലെ ആശുപത്രി കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഴുവൻ വിഭാഗങ്ങളും പുതിയ ആശുപത്രിയിലേക്ക് മാറും. എന്നാൽ, ചില വിഭാഗങ്ങൾ ആവശ്യമെങ്കിൽ നിലവിലെ കെട്ടിടത്തിൽ തുടരുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

