സുൽത്താൻ ഖാബൂസ് ഖുര്‍ആൻ മത്സരവിജയികളെ ആദരിച്ചു
text_fieldsപ്രതീകാത്മക ചിത്രം
മസ്കത്ത്: സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾചർ ആൻഡ് സയൻസ്, സുൽത്താൻ ഖാബൂസ് ഖുര്‍ആൻ മത്സരത്തിന്റെ 33ാം പതിപ്പിലെ വിജയികളെ മന്ത്രിസഭ കൗൺസിൽ സെക്രട്ടറി ജനറൽ ശൈഖ് അൽ ഫദൽ മുഹമ്മദ് ആൽ ഹാർത്തിയുടെ അധ്യക്ഷതയിൽ ആദരിച്ചു. ഏഴ് വിഭാഗങ്ങളിലായായിരുന്നു മൽസരം. മത്സരത്തിന്റെ പ്രാഥമികഘട്ടവും ഫൈനൽ ഘട്ടവും ഉൾപ്പെടെയുള്ള പ്രധാന ഘട്ടങ്ങൾ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരവും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി. ഖുര്‍ആൻ പൂർണമായി മനഃപാഠമാക്കിയവർക്കായാണ് ഒന്നാം വിഭാഗ മൽസരം.
തുടർച്ചയായ 24 ജുസ്അ് മനഃപാഠമാക്കിയവർക്കായി രണ്ടാം വിഭാഗവും തുടർച്ചയായ 18 ജുസ്അ് മനഃപാഠമാക്കിയവർക്ക് മൂന്നാം വിഭാഗവും തുടർച്ചയായ 12 ജുസ്അ് മനഃപാഠമാക്കിയവർക്കായി നാലാം വിഭാഗവും തുടർച്ചയായ ആറു ജുസ്അ് മനഃപാഠമാക്കിയവർക്കായി അഞ്ചാം വിഭാഗവും ഉൾപ്പെടുത്തിയിരിക്കുന്നു. ആറാം വിഭാഗത്തിൽ തുടർച്ചയായ നാല് ജുസ്അ് മനഃപാഠമാക്കിയവരും ഏഴാം വിഭാഗത്തിൽ തുടർച്ചയായ രണ്ട് ജുസ്അ് മനഃപാഠമാക്കിയവരുമാണ് മൽസരിച്ചത്. ഖുര്‍ആൻ പഠനവും മനഃപാഠവും പ്രോത്സാഹിപ്പിക്കുന്നതിൽ സുൽത്താൻ ഖാബൂസ് ഖുര്‍ആൻ മത്സരം സുപ്രധാന പങ്ക് വഹിക്കുന്നതായി അധികൃതർ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

