സുൽത്താൻ ഖാബൂസ് അവാർഡ് വിജയികളെ പ്രഖ്യാപിച്ചു
text_fieldsസുൽത്താൻ ഖാബൂസ് അവാർഡ് വിജയികളെ വാർത്തസമ്മേളനത്തിൽ ഭാരവാഹികൾ
പ്രഖ്യാപിക്കുന്നു
മസ്കത്ത്: സംസ്കാരം, കല, സാഹിത്യം എന്നിവക്കുള്ള ഈ വർഷത്തെ സുൽത്താൻ ഖാബൂസ് അവാർഡിന്റെ വിജയികളെ സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾചർ ആൻഡ് സയൻസ് പ്രഖ്യാപിച്ചു. സുൽത്താൻ ഖാബൂസ് അവാർഡിന്റെ പത്താം പതിപ്പിൽ ‘സംസ്കാര വിഭാഗത്തിൽ മാധ്യമ, ആശയവിനിമയ പഠനങ്ങൾ, കലാവിഭാഗത്തിൽ ചലച്ചിത്ര സംവിധാനം, സാഹിത്യത്തിൽ നോവലുകളുമായിരുന്നു പുരസ്കാരത്തിനായി പരിഗണിച്ചിരുന്നത്.
മാധ്യമ പഠനമേഖലയിൽ ഡോ. അബ്ദുല്ല ഖമീസ് അൽ കിന്ദിയും നോവൽ വിഭാഗത്തിൽ അൾജീരിയൻ നോവലിസ്റ്റ് വാസിനി അൽ അരാജും പുരസ്കാരത്തിനർഹനായി. ചലച്ചിത്ര സംവിധാന മേഖലയിലെ അവാർഡ് പ്രഖ്യാപിച്ചിട്ടില്ല. അവാർഡ് ഒരുവർഷം ഒമാനികൾക്കും അടുത്തവർഷം അറബികൾക്കുമായിട്ടാണ് നൽകി വരുന്നത്. ഈ വർഷം എല്ലാ അറബ് മത്സരാർഥികളെയുമായിരുന്നു അവാർഡിനായി പരിഗണിച്ചിരുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

