സുൽത്താൻ ഖാബൂസ് പുരസ്കാരങ്ങൾ കൈമാറി
text_fieldsമസ്കത്ത്: സംസ്കാരം, കല, സാഹിത്യം എന്നിവക്കുള്ള സുൽത്താൻ ഖാബൂസ് പുരസ്കാരങ്ങൾ കൈമാറി. അൽ വഹാത്ത് ക്ലബിൽ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രതിനിധി സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലിയാണ് അവാർഡിന്റെ ഒമ്പതാം പതിപ്പിലെ വിജയികൾക്ക് പുരസ്കാരങ്ങൾ കൈമാറിയത്.
ഒമാനി പൈതൃക മേഖലയിൽ ഹരിത് മുഹമ്മദ് അൽ ബത്താഷിയും നാടക ട്രൂപ്പുകളിൽ ആൽഡൻ തിയറ്റർ ട്രൂപ്പും പ്രബന്ധ രചനയിൽ മുന ഹിബ്രാസ് അൽ സുലൈമിയയുമാണ് അവാർഡിനർഹരായത്. സംസ്കാരം, കല, സാഹിത്യം എന്നിവയിലെ മികവിനെ അംഗീകരിക്കുന്നതിനായി രാജകീയ ഉത്തരവ് പ്രകാരം 2011 മുതലാണ് അവാർഡ് നൽകിക്കൊണ്ടിരിക്കുന്നത്. കവിത, നോവൽ തുടങ്ങിയ വിവിധ സാഹിത്യ സൃഷ്ടികൾക്ക് പുറമെ സംഗീതം, കല, ശിൽപം, ഫോട്ടോഗ്രഫി, ചെറുകഥ, സാഹിത്യ നിരൂപണം, നാടകം എന്നിവയും അവാർഡിന് പരിഗണിക്കും. അവാർഡ് ദാന ചടങ്ങിൽ സുൽത്താൻ ഖാബൂസ് ഹയർ സെന്റർ ഫോർ കൾച്ചർ ആൻഡ് സയൻസ് കേന്ദ്രത്തിന്റെ ചെയർമാൻ ഹബീബ് ബിൻ മുഹമ്മദ് അൽ റിയാമി സംസാരിച്ചു. വിജയികളെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

