സുൽത്താൻ പെരുന്നാൾ സന്ദേശം കൈമാറി
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിക് ബലിപെരുന്നാൾ സന്ദേശം കൈമാറി. പൗരന്മാർക്കും താമസക്കാർക്കും മുസ്ലിം രാഷ്ട്രങ്ങൾക്കുമാണ് ബലിപെരുന്നാളിനോടനുബന്ധിച്ച് ആശംസകൾ കൈമാറിയിരിക്കുന്നതെന്ന് ഒമാൻ വാർത്ത ഏജൻസി അറിയിച്ചു. പെരുന്നാൾ ആഘോഷത്തിന് മുന്നോടിയായി മന്ത്രിമാരും ഉദ്യോഗസ്ഥരും സുൽത്താന് ആശംസകൾ നേർന്നു. പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രിയും സുപ്രീം കമാൻഡറുടെ ഓഫിസ് മേധാവിയുമായ ലെഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നോമാനി, സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ശൈഖ് അബ്ദുൽ മാലിക് ബിൻ അബ്ദുല്ല അൽ ഖലീലി, ശൂറ കൗൺസിൽ ചെയർമാൻ ഖാലിദ് ബിൻ ഹിലാൽ അൽ മാവാലി, ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആൻഡ് കസ്റ്റംസ് ലെഫ്റ്റനന്റ് ജനറൽ ഹസൻ ബിൻ മൊഹ്സെൻ അൽശർഖി, ആഭ്യന്തര സുരക്ഷ ഏജൻസി തലവൻ ലെഫ്. ജനറൽ സഈദ് ബിൻ അലി അൽ ഹിലാലി തുടങ്ങിയവരാണ് സുൽത്താന് പെരുന്നാൾ ആശംസകൾ കൈമാറിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

