174 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി
text_fieldsമസ്കത്ത്: രാജ്യത്തിന്റെ 54ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 174 തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ വിദേശികളും ഉൾപ്പെടും.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞവർഷം 166 തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിനുമുമ്പുള്ള വർഷത്തിൽ 175 തടവുകാരാണ് സുൽത്താന്റെ കാരുണ്യത്തിൽ ജയിൽ മോചിതരായത്. ഇതിൽ 65 വിദേശികൾ ഉൾപ്പെട്ടിരുന്നു.
51ാം ദേശീയ ദിനത്തിന്റെ ഭാഗമായി 252 തടവുകാർക്കും സുൽത്താൻ മാപ്പ് നൽകിയിരുന്നു. ഇതിൽ ഇതിൽ 84 പേർ വിദേശികളായിരുന്നു. 50ാം ദേശീയ ദിനത്തിന്റെ ഭാഗമായി 150 വിദേശികളുൾപ്പെടെ 390 പേർക്കും മാപ്പ് നൽകിയിരുന്നു.

