Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാൻ സുൽത്താന്‍റെ...

ഒമാൻ സുൽത്താന്‍റെ യു.എ.ഇ സന്ദർശനത്തിന്​ നാ​ളെ തുടക്കം

text_fields
bookmark_border
oman sultan
cancel

മസ്കത്ത്​: സുൽത്താൻ ഹൈതം ബിൻ താരിഖിന്‍റെ യു.എ.ഇ സന്ദർശനത്തിന്​ ബുധനാഴ്ച തുടക്കമാകും. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ്​ സുൽത്താൻ യു.എ.ഇയിലേക്ക്​ പോകുന്നതെന്ന്​ ദിവാൻ ഓഫ് റോയൽ കോർട്ട് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

ജി.സി.സി നേതാക്കൾ, ജോർഡൻ രാജാവ്​ അബ്ദുല്ല രണ്ടാമൻ, ഈജിപ്ത്​ പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽ സീസി തുടങ്ങിയവർ പ​ങ്കെടുക്കുന്ന സാഹോദര്യ കൂടിക്കാഴ്ചയിൽ പ​ങ്കെടുക്കാനാണ്​ സുൽത്താൻ യാത്ര തിരിക്കുന്നത്​.

ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്​മാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, യു.എ.ഇയിലെ ഒമാൻ അംബാസഡർ സയ്യിദ് അഹമ്മദ് ബിൻ ഹിലാൽ അൽ ബുസൈദി എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman SultanUAE visit
News Summary - Sultan of Oman's visit to UAE begins tomorrow
Next Story