Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ സുൽത്താൻ നാളെ യു.എ.ഇ സന്ദർശിക്കും

text_fields
bookmark_border
പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നുമായി കൂടിക്കാഴ്ച നടത്തും
ഒമാൻ സുൽത്താൻ നാളെ യു.എ.ഇ സന്ദർശിക്കും
cancel
camera_alt

ഒമാൻ ഭരണാധികാരി സുൽത്താൻ ​ഹൈതം ബിൻ താരിഖും യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാനും (ഫയൽ) 

മസ്കത്ത്​: ഒമാൻ ഭരണാധികാരി സുൽത്താൻ ​ഹൈതം ബിൻ താരിഖ്​ തിങ്കളാഴ്ച യു.എ.ഇ സന്ദർശിക്കുമെന്ന്​ ദിവാൻ ഓഫ് റോയൽ കോർട്ട് പ്രസ്​താവനയിൽ അറിയിച്ചു. സന്ദർശനത്തിന്‍റെ ഭാഗമായി യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണങ്ങളും ഉഭയകക്ഷി ബന്ധങ്ങളും ചർച്ച ചെയ്യും.

പ്രാദേശിക അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറും. സുൽത്താന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിലും ഒപ്പുവെച്ചേക്കും. പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്​, സയ്യിദ് ബിൽ അറബ് ബിൻ ഹൈതം അൽ സഈദ്​, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്​മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ,

പ്രൈവറ്റ് ഓഫിസ് മേധാവിഡോ. ഹമദ് ബിൻ സെയ്ദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെൻറ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് എന്നിവരടങ്ങുന്ന സംഘം സുൽത്താനെ അനുഗമിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan of Oman will visit UAE tomorrow
Next Story