Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ന്‍റെ...

സു​ൽ​ത്താ​ന്‍റെ ഈ​ജി​പ്ത്​ സ​ന്ദ​ർ​ശ​നം 21 മു​ത​ൽ

text_fields
bookmark_border
oman sultan
cancel

മ​സ്ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രീ​ഖ്​ ഞാ​യ​റാ​ഴ്ച ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഈ​ജി​പ്തി​ലേ​ക്ക് തി​രി​ക്കു​മെ​ന്ന് ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഈ​ജി​പ്ത് പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഫ​ത്താ​ഹ് അ​ൽ​സീ​സി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ്​ സു​ൽ​ത്താ​ൻ ര​ണ്ടു​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഈ​ജി​പ്തി​ലേ​ക്ക്​ പോ​കു​ന്ന​ത്. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്യും.

പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ രം​ഗ​ങ്ങ​ളി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നൊ​പ്പം, സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഇ​രു നേ​തൃ​ത്വ​ങ്ങ​ളും കൂ​ടി​യാ​ലോ​ച​ന​ക​ളും മ​റ്റും ന​ട​ത്തു​ക​യും ചെ​യ്യും. വി​വി​ധ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ക്കും.

പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്, ദി​വാ​ൻ ഓ​ഫ് റോ​യ​ൽ കോ​ർ​ട്ട് മ​ന്ത്രി സ​യ്യി​ദ് ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി, റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി, വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി, ധ​ന​കാ​ര്യ മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലിം അ​ൽ ഹ​ബ്സി, പ്രൈ​വ​റ്റ് ഓ​ഫി​സ് മേ​ധാ​വി ഡോ. ​ഹ​മ​ദ് ബി​ൻ സ​ഈ​ദ്​ അ​ൽ ഔ​ഫി, ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​സ്സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​യി​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, ഈ​ജി​പ്തി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​റും അ​റ​ബ് ലീ​ഗി​ലെ സ്ഥി​രം പ്ര​തി​നി​ധി​യു​മാ​യ അ​ബ്ദു​ല്ല ബി​ൻ നാ​സി​ർ അ​ൽ റ​ഹ്ബി എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​തി​നി​ധി​സം​ഘം സു​ൽ​ത്താ​നെ അ​നു​ഗ​മി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptSultanOman
News Summary - Sultan of Oman to Visit Egypt Next Sunday
Next Story