Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമേഖലയിലെ സുരക്ഷ:...

മേഖലയിലെ സുരക്ഷ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി ഒമാൻ സുൽത്താൻ

text_fields
bookmark_border
മേഖലയിലെ സുരക്ഷ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി ഒമാൻ സുൽത്താൻ
cancel

മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളെ കുറിച്ചും സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനുള്ള വഴികളെ കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

മേഖലയിലെ സംഘർഷാവസ്ഥ കുറക്കാനും കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുന്നത് തടയാനും ആവശ്യമായ നയതന്ത്ര നീക്കങ്ങൾ ചർച്ചയിൽ വിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും പുതിയ മേഖലകളിലേക്ക് പരസ്പര സഹകരണം വ്യാപിപ്പിക്കാനും തീരുമാനമായി.

അതേസമയം, മൊറോക്കോയുടെ അധികാരോഹണ വാർഷികത്തോടനുബന്ധിച്ച് മൊറോക്കോ രാജാവ് മുഹമ്മദ് ആറാമന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു. കിങ് മുഹമ്മദ് ആറാമന്റെ നേതൃത്വത്തിൽ മൊറോക്കോയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾക്കനുസൃതമായി രാജ്യത്ത് സുസ്ഥിരതയും തുടർച്ചയായ പുരോഗതിയും കൈവരിക്കാനാകട്ടെ എന്ന് സുൽത്താൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman sultanbritish prime ministerDiscussionMiddle East Conflict
News Summary - ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി ഒമാൻ സുൽത്താൻ
Next Story