Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2026 9:45 PM IST Updated On
date_range 20 July 2026 9:45 PM ISTപുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആശംസ നേർന്ന് ഒമാൻ സുൽത്താൻ
text_fieldsbookmark_border
മസ്കത്ത്: ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ആൻഡി ബേൺഹാമിന് സുൽത്താൻ ഹൈതം ബിൻ താരിക് ആശംസകൾ നേർന്നു. യു.കെ പ്രധാനമന്ത്രിക്ക് ആരോഗ്യത്തോടെയും സന്തോഷത്തോടെയും വിജയത്തോടെയും പുതിയ പദവിയിൽ തുടരാനാവട്ടെയെന്ന് സുൽത്താൻ ആശംസിച്ചു.
ഒപ്പം സൗഹൃദ രാജ്യമായ ബ്രിട്ടനിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പരസ്പര താൽപര്യങ്ങൾക്കും പൊതുനന്മക്കും ഉതകുന്ന രീതിയിൽ ഒമാനും ബ്രിട്ടനും തമ്മിലുള്ള സൗഹൃദവും സഹകരണവും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകുമെന്ന് സുൽത്താൻ പ്രത്യാശ പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

