Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അറബ് ഉച്ചകോടിയിലേക്ക് സുൽത്താന് ക്ഷണം
text_fieldsbookmark_border
ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുആദ് ഹുസൈന് സുൽത്താൻ ഹൈതം ബിൻ താരിഖ് നൽകിയ സ്വീകരണം
മസ്കത്ത്: മേയ് പകുതിയോടെ ഇറാഖിൽ നടക്കാനിരിക്കുന്ന 34ാമത് അറബ് ഉച്ചകോടിയിലും അഞ്ചാമത് സാമ്പത്തിക, സാമൂഹിക വികസന ഉച്ചകോടിയിലും പങ്കെടുക്കാൻ സുൽത്താന് ഔദ്യോഗിക ക്ഷണം. ഒമാൻ സന്ദർശിക്കുന്ന ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. ഫുആദ് ഹുസൈനാണ് രേഖാമൂലമുള്ള സന്ദേശം നൽകിയത്. കൊട്ടാരത്തിൽ രാജാവ് അദ്ദേഹത്തെ സ്വീകരിച്ചു. ഈ സുപ്രധാന ഉച്ചകോടികളിലൂടെ പ്രാദേശിക സഹകരണവും ഇടപെടലും വളർത്തിയെടുക്കാനുള്ള ഇറാഖിന്റെ ശ്രമങ്ങളെ അടിവരയിടുന്നതാണ് ഈ ക്ഷണം.
Next Story

