സുൽത്താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യൻ വിദേശകാര്യ
മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഒമാനും ഇന്ത്യയും തമ്മിലുള്ള വിപുലമായ ബന്ധങ്ങളും വിവിധ മേഖലകളിൽ അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു. പൊതുവായ താൽപര്യമുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ ഇരുപക്ഷവും അഭിപ്രായങ്ങൾ കൈമാറി.
ഇരുഭാഗത്തുനിന്നുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ സാലിഹ് അൽ ഷിബാനി, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലർ, പാസ്പോർട്ട്, വിസ, ഓവർസീസ് ഇന്ത്യൻ അഫയേഴ്സ് സെക്രട്ടറി മുക്തേഷ് പർദേശി, വിദേശകാര്യ വകുപ്പ് (ഗൾഫ് മേഖല) ജോയന്റ് സെക്രട്ടറി അസീം രാജ മഹാജൻ, ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരങ് എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

