Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ്യ​വ​സാ​യ...

വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യി സു​ൽ​ത്താ​ൻ കൂ​ടി​ക്കാഴ്ച നടത്തി

text_fields
bookmark_border
വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യി സു​ൽ​ത്താ​ൻ കൂ​ടി​ക്കാഴ്ച നടത്തി
cancel
camera_alt

വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ഡോ. ​പി.​മു​ഹ​മ്മ​ദ​ലി സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ന്യൂ​ഡ​ൽ​ഹ​ിയി​ൽ നി​ര​വ​ധി വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. സാ​മ്പ​ത്തി​ക, വ്യാ​പാ​ര വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. ഒ​മാ​നി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​യ നി​ക്ഷേ​പ​അ​വ​സ​ര​ങ്ങ​ൾ പ​ര്യ​വേ​ക്ഷ​ണം ചെ​യ്യാ​ൻ വ്യാ​പാ​രി​ക​ളോ​ട്​ സു​ൽ​ത്താ​ൻ നി​ർ​ദേശി​ച്ചു. സാ​മ്പ​ത്തി​ക, വ്യാ​പാ​ര വി​ഷ​യ​ങ്ങ​ളി​ലെ വീ​ക്ഷ​ണ​ങ്ങ​ൾ വ്യ​വ​സാ​യി​ക​ളും കൈ​മാ​റി. സു​ൽ​ത്താ​നെ​കാ​ണാ​ൻ സാ​ധി​ച്ച​ത് വ​ലി​യ ബ​ഹു​മ​തി​യാ​ണെ​ന്ന് പ​റ​ഞ്ഞ വ്യ​വ​സാ​യി​ക​ൾ, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര​വും നി​ക്ഷേ​പ​വും വ​ർ​ധി​പ്പി​ക്കാ​ൻ കൂ​ടി​ക്കാ​ഴ്ച സ​ഹാ​യി​ക്കു​മെ​ന്നും പ​റ​ഞ്ഞു.

ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​ലാം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മു​ർ​ഷി​ദി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രി ഖാ​ഇ​സ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ യൂ​സ​ഫ്, ഊ​ർ​ജ, ധാ​തു വ​കു​പ്പ് മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ലേം ബി​ൻ നാ​സ​ർ അ​ൽ ഔ​ഫി, വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ലെ വി​ദേ​ശ വ്യാ​പാ​ര, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ ഉ​പ​ദേ​ഷ്ടാ​വ് പ​ങ്ക​ജ് ഖിം​ജി, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ അം​ബാ​സ​ഡ​ർ അ​റ്റ്​​ലാ​ർ​ജ്​ ശൈയ്ഖ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ അ​ബ്ദു​ല്ല അ​ൽ ഹി​നാ​യി, ഇ​ന്ത്യ​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഇ​സ്സ ബി​ൻ സാ​ലി​ഹ് അ​ൽ ഷി​ബാ​നി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

സ​ന്ദ​ർ​ശ​നം നാ​ഴി​ക​ക്ക​ല്ല്​ -വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

മ​സ്ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഒ​മാ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​ന്റെ ക​രു​ത്തി​ന് അ​ടി​വ​ര​യി​ടു​ന്ന​താ​ണെ​ന്ന്​ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി വ്യ​ക്ത​മാ​ക്കി. ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ക​യും ഉ​ഭ​യ​ക​ക്ഷി ബ​ന്ധം വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​ൽ പു​തി​യ, ക്രി​യാ​ത്മ​ക​മാ​യ ഘ​ട്ട​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​സ​ന്ദ​ർ​ശ​നം. സ​ഹ​ക​ര​ണ​ത്തി​ന്റെ നി​ര​വ​ധി അ​ടി​സ്ഥാ​ന​മേ​ഖ​ല​ക​ൾ തി​രി​ച്ച​റി​യു​ന്ന സം​യു​ക്ത​കാ​ഴ്ച​പ്പാ​ടോ​ടെ​യാ​ണ് സ​ന്ദ​ർ​ശ​നം സ​മാ​പി​ച്ച​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MeetingSultanIndustry Leaders
News Summary - Sultan held a meeting with industry leaders
Next Story