ശൂറ കൗൺസിൽ അംഗങ്ങളുമായി സുൽത്താൻ ചർച്ച നടത്തി
text_fieldsമസ്കത്ത്: ശൂറ കൗൺസിൽ ചെയർമാനുമായും അംഗങ്ങളുമായും സുൽത്താൻ ഹൈതം ബിൻ താരിഖ് ചർച്ച നടത്തി. കഴിഞ്ഞദിവസം അൽ ബറക്ക കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. രാജ്യവും പൗരന്മാരും ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് പ്രസക്തമായ നിരവധി വിഷയങ്ങളെക്കുറിച്ച് സുൽത്താൻ സംസാരിച്ചു. വികസന പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിലും വളർച്ച സാക്ഷാത്കരിക്കുന്നതിലും ശൂറാ കൗൺസിലിന്റെയും അതിലെ അംഗങ്ങളുടെയും പങ്കിനെ സുൽത്താൻ അഭിനന്ദിച്ചു.
ഈ മാസം 25ന് മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കാനിനിക്കെ, മുനിസിപ്പൽ കൗൺസിലുകളിലെ അംഗങ്ങൾക്കുള്ള അധികാരങ്ങളെക്കുറിച്ച് സുൽത്താൻ പരമാശിച്ചു. മറ്റെല്ലാ പരിഗണനകൾക്കും ഉപരിയായി രാജ്യത്തിന്റെ താൽപര്യത്തിന് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സുൽത്താൻ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

