സുൽത്താൻ ഹൈതം സുഹാറിൽ പെരുന്നാൾ നമസ്കാരം നിർവഹിക്കും
text_fieldsമസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇത്തവണത്തെ ബലി പെരുന്നാൾ നമസ്കാരം സുഹാർ വിലായത്തിലെ സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്കിൽ നിർവഹിക്കും. രാജ്യത്തെ പ്രമുഖ വ്യക്തികളും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും സുൽത്താനൊപ്പം പെരുന്നാൾ നമസ്കാരത്തിൽ പങ്കുചേരും. സുൽത്താന്റെ സാന്നിധ്യം പ്രമാണിച്ച് സസുഹാറിലും മോസ്ക് പരിസരത്തും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്.
രാഷ്ട്രത്തലവന്മാരുമായി ആശംസകൾ പങ്കുവെച്ച് സുൽത്താൻ
മസ്കത്ത്: വിശുദ്ധ ഈദുൽ അദ്ഹ പ്രമാണിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് വിവിധ അറബ്, ഇസ്‌ലാമിക രാഷ്ട്രത്തലവന്മാരുമായി ആശംസകൾ കൈമാറി. ടെലിഫോൺ സംഭാഷണങ്ങളിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് ജി.സി.സി രാജ്യങ്ങളിലെയും മറ്റ് ഇസ്‌ലാമിക രാജ്യങ്ങളിലെയും രാജാക്കന്മാരുമായും ഭരണാധികാരികളുമായും അദ്ദേഹം സൗഹൃദം പങ്കുവെച്ചത്. ഈ പുണ്യദിനത്തിൽ ഭരണാധികാരികൾക്കും അവരുടെ രാജ്യങ്ങളിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കും ഐശ്വര്യവും അനുഗ്രഹവും ഉണ്ടാകട്ടെയെന്ന് സുൽത്താൻ ആശംസിച്ചു . തിരിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാൻ ജനതക്കും ദീർഘായുസ്സും കൂടുതൽ പുരോഗതിയും നേർന്നുകൊണ്ട് ഇതര രാഷ്ട്രത്തലവന്മാരും പെരുന്നാൾ ആശംസനേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

