സൗദി കിരീടാവകാശിക്ക് സുൽത്താൻ ഹൈതം സന്ദേശമയച്ചു
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സന്ദേശം സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ നജീബ് ബിൻ ഹിലാൽ അൽ ബുസൈദി സൗദി ഉപ വിദേശകാര്യ മന്ത്രി വലീദ് ബിൻ അബ്ദുൽകരീം അൽ ഖുറൈജിക്ക് കൈമാറുന്നു
മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന് സന്ദേശമയച്ചു. റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ, സൗദി ഉപ വിദേശകാര്യ മന്ത്രി വലീദ് ബിൻ അബ്ദുൽകരീം അൽ ഖുറൈജിക്ക്, സൗദി അറേബ്യയിലെ ഒമാൻ അംബാസഡർ നജീബ് ബിൻ ഹിലാൽ അൽ ബുസൈദിയാണ് സന്ദേശം കൈമാറിയത്.
ഒമാനും സൗദിയുമായുള്ള സൗഹൃദപരമായ ബന്ധം ഊന്നിപ്പറയുന്ന സന്ദേശമാണ് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതും ദ്വികക്ഷി ബന്ധങ്ങൾ കൂടുതൽ വികസിപ്പിക്കുന്നതുമാണ് സന്ദേശത്തിന്റെ മുഖ്യ ഉള്ളടക്കം. ഗൾഫ് മേഖലയിലെ അയൽരാജ്യങ്ങളായ ഇരുരാജ്യങ്ങളും പങ്കുവെക്കുന്ന ദീർഘകാല ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധങ്ങളെയും സന്ദേശത്തിൽ എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

