യു.കെ സന്ദർശനം പൂർത്തിയാക്കി സുൽത്താൻ ഹൈതം ഒമാനിൽ തിരിച്ചെത്തി
text_fieldsമസ്‌കത്ത്: യു.കെയിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് വ്യാഴാഴ്ച ഒമാനിൽ തിരിച്ചെത്തി. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, സമുദ്രസുരക്ഷ തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് സന്ദർശനം വഴിയൊരുക്കി.
ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാമുമായി കൂടിക്കാഴ്ച നടത്തിയ സുൽത്താൻ, ബിസിനസ് രംഗത്തെ പ്രമുഖരുമായും ചർച്ച നടത്തി. വിൻഡ്സർ കാസിലിൽ രാജകീയ സ്വീകരണവും ഔദ്യോഗിക വിരുന്നും ഒരുക്കിയിരുന്നു.
സന്ദർശനത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും സാമ്പത്തിക സഹകരണം വിപുലീകരിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഒരു ബില്യൺ പൗണ്ടിലധികം നിക്ഷേപ പദ്ധതികൾ, സലാലയിൽ നിർമിക്കാൻ ലക്ഷ്യമിടുന്ന എ.ഐ ഡാറ്റ സെന്റർ, ബഹിരാകാശ സഹകരണം, വിദ്യാഭ്യാസ മേഖലയിൽ നിർമിതബുദ്ധിയുടെ ഉത്തരവാദിത്തപരമായ ഉപയോഗം എന്നിവയും സന്ദർശനത്തിലെ പ്രധാന നേട്ടങ്ങളായി.

