അബൂദബി ഉപ ഭരണാധികാരിയെ സ്വീകരിച്ച് സുൽത്താൻ ഹൈതം
text_fieldsമസ്കത്ത്:അബൂദബി ഉപ ഭരണാധികാരിയും യു.എ. ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ് യാനെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സ്വീകരിച്ചു. ബുധനാഴ്ച ബറക പാലസിലായിരുന്നു കൂടിക്കാഴ്ച. ഇരു സഹോദര രാജ്യങ്ങൾക്കും വിവിധ തലങ്ങളിൽ താൽപര്യമുള്ള നിരവധി വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
രണ്ട് രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങളും അഭിലാഷങ്ങളും സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി.ഭൗമ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ഇരുവരും അഭിപ്രായങ്ങൾ കൈമാറി. സമതുലിതമായ നയതന്ത്ര മാർഗങ്ങളിലൂടെയും കൂടുതൽ ഏകോപനവും കൂടിയാലോചനയും ശക്തമാക്കിയും സംഘർഷം ലഘൂകരിക്കുന്നതിനും പിരിമുറുക്കം കുറക്കുന്നതിനുമുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുന്നതും കൂടിക്കാഴ്ചയിൽ പരിഗണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

