സുൽത്താൻ ഹൈതമിന് ഖത്തർ അമീറിെൻറ കത്ത് കൈമാറി
text_fieldsസുൽത്താൻ ഹൈതമിനുള്ള ഖത്തർ അമീറിെൻറ കത്ത് സയ്യിദ് അസദിന് കൈമാറുന്നു
മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ കത്ത് കൈമാറി. വാതക കയറ്റുമതി രാഷ്ട്രങ്ങളുടെ മേധാവികളുടെ ആറാമത് ഉച്ചകോടിയിൽ പെങ്കടുക്കുന്നതിനുള്ള ക്ഷണമാണ് കൈമാറിയതെന്ന് ഒമാൻ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
അന്താരാഷ്ട്ര ബന്ധങ്ങൾക്കും സഹകരണത്തിനുമുള്ള ഉപപ്രധാനമന്ത്രിയും സുൽത്താെൻറ പ്രത്യേക പ്രതിനിധിയുമായ സയ്യിദ് അസദ് ബിൻ താരീഖ് അൽ സൈദിന് ഒമാനിലെ ഖത്തർ അംബാസഡർ ശൈഖ് ജാസിം ബിൻ അബ്ദുൽറഹ്മാൻ അൽതാനിയാണ് ക്ഷണകത്ത് കൈമാറിയത്. കൂടികാഴ്ചയിൽ ഉഭയകക്ഷി സഹകരണമടക്കം വിഷയങ്ങളും ചർച്ച ചെയ്തതായി വാർത്താഏജൻസി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

