Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുൽത്താൻ ഹൈതം കസാഖിസ്താനിൽ

text_fields
bookmark_border
സുൽത്താൻ ഹൈതം കസാഖിസ്താനിൽ
cancel

അസ്താന: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് കസാഖിസ്താനിലെത്തി. കസാഖ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന്റെ ക്ഷണപ്രകാരം നടത്തുന്ന ദ്വിദിന ഔദ്യോഗിക സന്ദർശനത്തിനായാണ് സുൽത്താൻ തിങ്കളാഴ്ച അസ്താനയിലെത്തിയത്.

ഒക്ടോബർ അഞ്ച്, ആറ് തീയതികളിലാണ് സന്ദർശനം. നുർസുൽത്താൻ നസർബയേവ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സുൽത്താനെ കസാഖ് പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചു. തുടർന്ന് ഇരു നേതാക്കളും ഗാർഡ് ഓഫ് ഓണർ പരേഡിന് സാക്ഷ്യം വഹിച്ചു. സുൽത്താന്റെ വിമാനം കസാഖ് വ്യോമപരിധിയിൽ പ്രവേശിച്ചപ്പോൾ കസാഖ് വ്യോമസേനയുടെ സൈനിക വിമാനങ്ങൾ അകമ്പടി നൽകി.

ഒമാനും കസാഖിസ്താനും തമ്മിലുള്ള വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതും ഉഭയകക്ഷി ബന്ധം കൂടുതൽ ഉയർത്തുന്നതുമാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇരു രാജ്യങ്ങളുടെയും പൊതുതാൽപര്യങ്ങൾ മുൻനിർത്തിയുള്ള സഹകരണ സാധ്യതകളും ചർച്ച ചെയ്യും. ചൊവ്വാഴ്ച അസ്താനയിലെ പാലസ് ഓഫ് ഇൻഡിപെൻഡൻസിൽ സുൽത്താന്റെ ഔദ്യോഗിക സ്വീകരണച്ചടങ്ങ് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan Haitham in Kazakhstan
Next Story