സുൽത്താൻ ശൈഖുമാരുമായി കൂടിക്കാഴ്ച നടത്തി
text_fieldsസുൽത്താൻ ഹൈതം ബിൻ ത്വാരിഖ് ശൈഖുമാരുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: നിലവിലെ പഞ്ചവത്സര പദ്ധതിയിൽ ഓരോ ഗവർണറേറ്റിന്റെയും വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച തുക 10 ദശലക്ഷം റിയാലിൽനിന്ന് 20 ദശലക്ഷം റിയാലായി ഉയർത്താൻ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് നിർദേശം നൽകി. സുൽത്താൻ അൽ വുസ്തിയിലെയും ദാക്കിലിയ ഗവർണറേറ്റുകളിലെയും ശൈഖുമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദേശം നൽകിയത്. അതത് ഗവർണറേറ്റുകളിലെ സാമൂഹിക, സേവന പദ്ധതികളുടെ നടത്തിപ്പിന്റെ തുടർനടപടികൾ ഗവർണർമാരെ ചുമതലപ്പെടുത്തുകയും ചെയ്തു. എല്ലാ ഗവർണറേറ്റുകളിലും ഒമാനി വിമൻസ് അസോസിയേഷനുകൾക്കും ഭിന്നശേഷിക്കാരെ പരിപാലിക്കുന്ന പൊതു-സ്വകാര്യ പുനരധിവാസ കേന്ദ്രങ്ങൾക്കും ഉചിതമായ സാമ്പത്തികസഹായം നൽകാനും സുൽത്താൻ നിർദേശം നൽകി.
സാംസ്കാരിക-കായിക-യുവജന മന്ത്രി സയ്യിദ് തെയാസീന്‍ ബിന്‍ ഹൈതം അല്‍ സഈദ്, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ്, ദീവാന്‍ ഓഫ് റോയല്‍ കോര്‍ട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി, ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സാലിം അല്‍ ഹബ്സി, സ്വകാര്യ ഓഫിസ് തലവന്‍ ഡോ. ഹമദ് ബിന്‍ സഈദ് അല്‍ ഔഫി, ദാഖിലിയ ഗവര്‍ണര്‍ ശൈഖ് ഹിലാല്‍ ബിന്‍ സഈദ് അല്‍ ഹജ്രി, അല്‍ വുസ്ത ഗവര്‍ണര്‍ ശൈഖ് മിഅ്താത് ബിന്‍ മുഹമ്മദ് അല്‍ യഅ്ഖൂബി, വിവിധ വിലായത്തുകളിലെ വാലിമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

