Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ഭരണാധികാരി ഖത്തർ സന്ദർശിക്കും

text_fields
bookmark_border
സുൽത്താൻ ഹൈതം ബിൻ ത്വാരിഖ്
ഒമാൻ ഭരണാധികാരി ഖത്തർ സന്ദർശിക്കും
cancel

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് തിങ്കളാഴ്ച ഖത്തർ സന്ദർശിക്കും. ഒമാനും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതി​െൻറയും ഉഭയകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കുന്നതി​െൻറയും ഭാഗമായാണ് സന്ദർശനം.

ഖത്തർ അമീർ ൈശഖ് തമീം ബിൻ ഹമദ് അൽഥാനി ഒമാൻ ഭരണാധികാരിയെ ഖത്തറിലേക്ക് ക്ഷണിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിൽ നടത്തുന്ന സഹകരണം വിലയിരുത്തും. വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങൾ ഒമാൻ ഭരണാധികാരിയും ഖത്തർ അമീറും ചർച്ച ചെയ്യും.

ഒമാനിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം സുൽത്താനെ അനുഗമിക്കും. പ്രതിരോധ കാര്യ ഉപപ്രധാന മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഇൗദ്, ദീവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൻ ബിൻ സഉൗദ് അൽ ബുസൈദി, റോയൽ ഒാഫിസ് മന്ത്രി സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഹ്മാനി, വിദേശ കാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം ബിൻ സഇൗദ് അൽ ഹബ്സി, ഒമാൻ ഇൻവെസ്​റ്റ്​മെൻറ് അതോറിറ്റി ചെയർമാൻ അബ്​ദുൽ സലാം ബിൻ അബ്​ദുല്ല അൽ മുർഷിദി, തൊഴിൽ മന്ത്രി മഹാദ് ബിൻ സഇൗദ് ബിൻ അലി ബാ ഒവൈൻ, ഖത്തറിലെ ഒമാൻ അംബാസഡർ നജീബ് ബിൻ യഹ്യ അൽ ബലൂഷി തുടങ്ങിയവർ പ്രതിനിധി സംഘത്തിലുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan Haitham bin Tariq will visit Qatar
Next Story