മുസന്നയിലെ എയർബേസ് സന്ദർശിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ്
text_fieldsറോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ 67ാം ദിനാചരണത്തിൽ ഒമാൻ സുൽത്താനും സുപ്രീം കമാൻഡറുമായ ഹൈതം ബിൻ താരിഖ് മുസന്നയിലെ എയർബേസ് സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ
മസ്കത്ത്: റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ 67ാം ദിനാചരണത്തിൽ മുസന്നയിലെ എയർ ബേസ് സന്ദർശിച്ച് ഒമാൻ സുൽത്താനും സുപ്രീം കമാൻഡറുമായ ഹൈതം ബിൻ താരിഖ്. റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ (റാഫോ) പ്രവർത്തനക്ഷമതയും ആധുനിക ശേഷികളും അദ്ദേഹം വിലയിരുത്തിയതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ 67ാം ദിനാചരണത്തിൽ ഒമാൻ സുൽത്താനും സുപ്രീം കമാൻഡറുമായ ഹൈതം ബിൻ താരിഖ് മുസന്നയിലെ എയർബേസ് സന്ദർശിക്കുന്നതിന്റെ ദൃശ്യങ്ങൾ
റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ കമാൻഡർ ഉൾപ്പെടെയുള്ള മുതിർന്ന സൈനിക മേധാവികൾ ബേസിൽ സുൽത്താനെ സ്വീകരിച്ചു. സേനയുടെ ചുമതലകൾ, ദൗത്യങ്ങൾ, നിലവിൽ പുരോഗമിക്കുന്ന വികസന പദ്ധതികൾ എന്നിവയെക്കുറിച്ച് ഉദ്യോഗസ്ഥർ സുൽത്താന് വിശദീകരിച്ചുനൽകി.
സന്ദർശനത്തിനിടെ, റോയൽ എയർഫോഴ്സ് ഓഫ് ഒമാന്റെ നവീന സൈനിക ശേഷികൾ, ആധുനിക വ്യോമ സംവിധാനങ്ങൾ, ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിലും പ്രതിരോധ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിലും സേന വഹിക്കുന്ന നിർണായക പങ്ക് എന്നിവയെക്കുറിച്ചുള്ള സമഗ്ര അവതരണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

