സുൽത്താൻ ഹൈതം ബിൻ താരീഖ് കുവൈത്ത് സന്ദർശിച്ചു
text_fieldsസുൽത്താൻ ഹൈതം ബിൻ താരീഖിനെ പുതിയ കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്വീകരിക്കുന്നു
മസ്കത്ത്: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ് കുവൈത്ത് സന്ദർശിച്ചു.
പുതിയ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനെയും അന്തരിച്ച അമീറിെൻറ കുടുംബാംഗങ്ങളെയും സുൽത്താൻ അനുശോചനം അറിയിച്ചു.
മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സൈദ്, സുൽത്താെൻറ പ്രത്യേക പ്രതിനിധി സയ്യിദ് ഫാതിക് ബിൻ ഫാഹർ അൽ സൈദ്, സെൻട്രൽ ബാങ്ക് ബോർഡ് ഒാഫ് ഗവർണേഴ്സ് ചെയർമാൻ സയ്യിദ് തൈമൂർ ബിൻ അസദ് അൽ സൈദ്, ദിവാൻ ഒാഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഒാഫിസ് മന്ത്രി ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅ്മാനി, ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി തുടങ്ങിയവരും സുൽത്താനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

