സുൽത്താൻ ഹൈതം ബിൻ താരിഖ് ദോഫാറിലെത്തി; ഇന്റേണൽ സെക്യൂരിറ്റി സർവീസിന്റെ പുതിയ ആസ്ഥാനം തുറന്നു
text_fieldsസലാല: ഒമാൻ ഇന്റേണൽ സെക്യൂരിറ്റി സർവീസിന്റെ (ഐ.എസ്.എസ്) ദോഫാർ ഗവർണറേറ്റിലെ പുതിയ ആസ്ഥാന മന്ദിരം സുൽത്താൻ ഹൈതം ബിൻ താരിഖ് ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. പുതിയ മന്ദിരത്തിൽ സന്ദർശനം നടത്തിയ സുൽത്താൻ, സുരക്ഷാ സേനയുടെ സജ്ജീകരണങ്ങളും അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിൽ ഇന്റേണൽ സെക്യൂരിറ്റി സർവീസ് വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം പ്രശംസിച്ചു.
പുതിയ ആസ്ഥാനത്ത് എത്തിയ സുൽത്താനെ ഇന്റേണൽ സെക്യൂരിറ്റി സർവീസ് മേധാവിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഔദ്യോഗിക ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹം സ്മരണിക ഫലകം അനാച്ഛാദനം ചെയ്തു. രാജ്യത്തുടനീളം സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി ഇന്റേണൽ സെക്യൂരിറ്റി സർവീസ് നടപ്പാക്കുന്ന പ്രധാന പ്രവർത്തനങ്ങളെക്കുറിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ട് വിലയിരുത്തി. സുരക്ഷാ രംഗത്തെ പുത്തൻ വെല്ലുവിളികളെയും ആവശ്യങ്ങളെയും നേരിടാൻ തക്കവണ്ണം സേനയെ ആധുനികവൽക്കരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സന്ദർശനത്തിന്റെ സമാപനത്തിൽ ഇന്റേണൽ സെക്യൂരിറ്റി സർവീസിലെ ഉദ്യോഗസ്ഥർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയിലും പങ്കെടുത്ത ശേഷമാണ് സുൽത്താൻ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

