Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താൻ പെരുന്നാൾ...

സുൽത്താൻ പെരുന്നാൾ ആശംസകൾ നേർന്നു

text_fields
bookmark_border
Eid wishes
cancel
camera_alt

സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്

മ​സ്ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ ഒ​മാ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ​വ​ർ​ക്കും സ​ന്തോ​ഷ​വും സം​തൃ​പ്തി​യും ഐ​ക്യ​വും ന​ൽ​കി അ​നു​ഗ്ര​ഹി​ക്ക​ട്ടെ എ​ന്ന് സ​ർ​വ​ശ​ക്ത​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന്​ സ​ന്ദേ​ശ​ത്തി​ൽ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

വി​വി​ധ ലോ​ക നേ​താ​ക്ക​ൾ​ക്കും സു​ൽ​ത്താ​ൻ ​പെ​രു​ന്നാ​ൾ ആം​ശ​സ​ക​ൾ കൈ​മാ​റി. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​ഹ്‌​യാ​ൻ, ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, ഖ​ത്ത​ർ അ​മീ​ർ ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി, കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, ഈ​ജി​പ്ത്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ​ഫ​ത്താ​ഹ്​ അ​ൽ​സീ​സി, തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റ്​ റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഖാ​ൻ എ​ന്നി​വ​ർ​ക്കാ​ണ്​ ഫോ​ണി​ലൂ​ടെ ആ​ശം​സ​ക​ൾ കൈ​മാ​റി​യ​ത്. എ​ല്ലാ​വ​ർ​ക്കും ന​ല്ല ആ​രോ​ഗ്യ​വും ദീ​ർ​ഘാ​യു​സ്സും നേ​ർ​ന്ന സു​ൽ​ത്താ​ൻ അ​വ​രു​ടെ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും ആം​ശ​സി​ച്ചു.

സു​ൽ​ത്താ​ന്‍റെ ആം​ശ​സ​ക​ൾ​ക്ക്​ ന​ന്ദി അ​റി​യി​ച്ച ​നേ​താ​ക്ക​ൾ സു​ൽ​ത്താ​ന്‍റെ ഭ​ര​ണ​ത്തി​നു​ കീ​ഴി​ൽ ഒ​മാ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​ൻ സ​ർ​വ​ശ​ക്​​ത​നോ​ട്​ പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eid wishes
News Summary - Sultan greeted the people on the occasion of Eid
Next Story