ജോഖ ഹാർത്തിയടക്കം വിവിധ പ്രതിഭകൾക്ക് സുൽത്താന്റെ ആദരം
text_fieldsമസ്കത്ത്: കല, സാമൂഹികം, കായികം തുടങ്ങി വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകൾക്കു സുൽത്താന്റെ രാജകീയ പ്രശംസാ മെഡൽ (സെക്കൻഡ് ക്ലാസ്) സമ്മാനിച്ചു. ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തി, റേസിങ് ചാമ്പ്യൻ അഹമ്മദ് അൽ ഹാർത്തി തുടങ്ങിയ പ്രതിഭകൾക്കായിരുന്നു സുൽത്താൻ ഹൈതം ബിൻ താരിഖ് മെഡലുകൾ അനുവദിച്ചിരുന്നത്. സുൽത്താനുവേണ്ടി മെഡലുകൾ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദിയാണു സമ്മാനിച്ചത്. 2019ൽ മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്കാരം ജോഖ അല്‍ഹാര്‍ത്തി നേടിയിരുന്നു. സെലസ്റ്റിയല്‍ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. മാന്‍ ബുക്കര്‍ ഇന്റര്‍നാഷനല്‍ പുരസ്കാരം നേടുന്ന ആദ്യ അറബിക് എഴുത്തുകാരിയാണ് ജോഖ അല്‍ഹാര്‍ത്തി. ഇംഗ്ലീഷിലേക്കു പുസ്തകം വിവര്‍ത്തനം ചെയ്യുന്ന ആദ്യ ഒമാന്‍ എഴുത്തുകാരിയും അല്‍ഹാത്തിയാണ്. 2010ല്‍ പ്രസിദ്ധീകരിച്ച ലേഡീസ് ഓഫ് ദി മൂണ്‍ ആണ് അവരുടെ ആദ്യ പുസ്തകം.
ഒമാനി എഴുത്തുകാരി ജോഖ അൽ ഹാർത്തി മെഡൽ ഏറ്റുവാങ്ങുന്നു
അധിനിവേശ കാലത്തിന് ശേഷമുള്ള ഒമാന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഒമാനി സഹോദരിമാരുടെ കഥ പറയുകയാണ് സെലസ്റ്റിയല്‍ ബോഡീസ്.
ഒമാനിലെ ആദ്യ സർക്യൂട്ട് റേസറാണ് അഹമ്മദ്. 2009ൽ യുകെയിൽ നടന്ന ഫോർമുല റെനോ ബാർക് ചാമ്പ്യൻഷിപ്പിൽ റണ്ണറപ്പായതാണ് അദ്ദേഹത്തിന്റെ ആദ്യ പ്രധാന റെക്കോഡ്.
ഡോ. ഖാലിദ് ഹുമൈദ് അൽ റസാദി, ഡോ ഖാസിം സാലിഹ് അൽ-അബ്രി ( ഇരുവരും ആരോഗ്യം), ഡോ അഹമ്മദ് സുലൈമാൻ അൽ ഹറാസി, ഡോ. സുലൈമാൻ മുഹമ്മദ് അൽ ബലൂഷി , ഡോ. മുഹമ്മദ് ഹംദാൻ അൽ ബാദി ( എല്ലാവരും ഗവേഷണം), സഹ്റാൻ ഹംദാൻ അൽ ഖാസ്മി, ഹൈതം ഖമീസ് അൽ ഫർസി (സംസ്കാരം), മുഹമ്മദ് ജമീൽ അൽ മഷൈഖി (സ്പോർട്സ്), റസാൻ ഹമദ് അൽ കൽബാനി (യുവജനം), സഈദ് ഹംദാൻ അൽ മുഖൈമി (പൊതു സംരംഭങ്ങളും സാമൂഹിക ഉത്തരവാദിത്തവും), വിരമിച്ച പൈലറ്റ് അബ്ദുൽ-സലാം ഇസ്സ അൽ റവാഹി (ഇൻസ്റ്റിറ്റ്യൂഷനൽ പ്രാവീണ്യം) എന്നിവരാണ് മെഡലുകൾ നേടിയ മറ്റ് പ്രതിഭകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

