Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ൽ​ത്താ​ൻ ക​പ്പ്​;...

സു​ൽ​ത്താ​ൻ ക​പ്പ്​; സീ​ബും അ​ൽ നാ​ദ ക്ല​ബും ഫൈ​ന​ലി​ൽ

text_fields
bookmark_border
സു​ൽ​ത്താ​ൻ ക​പ്പ്​; സീ​ബും അ​ൽ നാ​ദ ക്ല​ബും ഫൈ​ന​ലി​ൽ
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സീ​ബ് -സു​വൈ​ഖ്​ മ​ത്സ​ര​ത്തി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​ഭ്യ​ന്ത​ര ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​യ സു​ൽ​ത്താ​ൻ ക​പ്പി​ന്റെ ഫൈ​ന​ലി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ സീ​ബ് ക്ല​ബും അ​ൽ നാ​ദ ക്ല​ബും ഏ​റ്റു​മു​ട്ടും. മാ​ർ​ച്ച്​ ഒ​മ്പ​തി​ന് ബൗ​ഷ​റി​ലെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്പോ​ർ​ട്സ് കോം​പ്ല​ക്സി​ലാ​ണ് ഫൈ​ന​ൽ. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സെ​മി​ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ത്. ഇ​ന്ന​ലെ ന​ട​ന്ന ര​ണ്ടാം പാ​ദ സെ​മി​ഫൈ​ന​ലി​ൽ സീ​ബ് ക്ല​ബ് എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് സു​വൈ​ഖി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യ പാ​ദ സെ​മി ഫൈ​ന​ൽ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​യി​രു​ന്നു.

ശ​നി​യാ​ഴ്‌​ച ന​ട​ന്ന ആ​ദ്യ സെ​മി ഫൈ​ന​ലി​ൽ അ​ൽ നാ​ദ ക്ല​ബ് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് റു​സ്താ​ഖി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​ദ്യ​പാ​ദ മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ലാ​യി​രു​ന്നു അ​വ​സാ​നി​ച്ച​ത്. സു​ൽ​ത്താ​ൻ ക​പ്പ് നേ​ടു​ക എ​ന്ന​ത് ക്ല​ബു​ക​ളെ സം​ബ​ന്ധി​ച്ച് അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്. സീ​ബ് ക്ല​ബ് ഇ​തു​വ​രെ നാ​ലു​ത​വ​ണ സു​ൽ​ത്താ​ൻ ക​പ്പി​ൽ ജേ​താ​ക്ക​ളാ​യി​ട്ടു​ണ്ട്. അ​ൽ നാ​ദ ക്ല​ബ് ഇ​തു​വ​രെ സു​ൽ​ത്താ​ൻ ക​പ്പി​ൽ മു​ത്ത​മി​ട്ടി​ല്ല. എ​ന്നാ​ൽ, മൂ​ന്നു​ത​വ​ണ റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:finalSeebSultan CupAl Nada Club
News Summary - Sultan Cup; Seeb and Al Nada Club in the final
Next Story