ഫ്രഞ്ച്, ഈജിപ്ത് പ്രസിഡന്റുമാർ, യു.കെ പ്രധാനമന്ത്രി എന്നിവരെ ഫോണിൽ വിളിച്ച് സുൽത്താൻ
text_fieldsസുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്കത്ത്: മേഖലയിലെ സംഘർഷങ്ങൾക്കിടെ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഈജിപ്തിന്റെ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ എന്നിവരുമായി ഫോണിൽ സംസാരിച്ചു.
ഇറാനും ഇസ്രായേലും തമ്മിലുള്ള അപകടകരമായ സംഘർഷം, ആക്രമണങ്ങളുടെ വർധന, അടിസ്ഥാന സൗകര്യങ്ങളിലും സിവിലിയന്മാരിലും അവ ചെലുത്തുന്ന ആഘാതം, മുഴുവൻ മേഖലയുടെയും സുരക്ഷയെയും സ്ഥിരതയെയും ബാധിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ എന്നിവ നേതാക്കൾ ചർച്ച ചെയ്തു. ഇറാനിലെ സ്ഥലങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങൾ കൂടുതൽ സംഘർഷത്തിലേക്ക് നയിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും, പാരിസ്ഥിതിക അപകടങ്ങളുൾപ്പെടെയുള്ള നാശവും ദുരിതവും ഒഴിവാക്കുന്നതിനും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും നേതാക്കൾ ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

