Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ-​ഒ​മാ​ൻ...

ഇ​ന്ത്യ-​ഒ​മാ​ൻ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ന് സു​ൽ​ത്താ​ന്റെ അം​ഗീ​കാ​രം

text_fields
bookmark_border
ഇ​ന്ത്യ-​ഒ​മാ​ൻ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ന് സു​ൽ​ത്താ​ന്റെ അം​ഗീ​കാ​രം
cancel

മ​സ്ക​ത്ത്: ഇ​ന്ത്യ -ഒ​മാ​ൻ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ന് (സി.​ഇ.​പി.​എ) അം​ഗീ​കാ​രം ന​ൽ​കി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 18, 19 തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ഒ​പ്പു​വെ​ച്ച വ്യാ​പാ​ര ഉ​ട​മ്പ​ടി​ക്ക് ഇ​തോ​ടെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മാ​യി.

ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ആ​ഴ​ത്തി​ലാ​ക്കാ​നും വ്യാ​പാ​ര​വും നി​ക്ഷേ​പ​വും ശ​ക്തി​പ്പെ​ടു​ത്താ​നും ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ് ക​രാ​ർ. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാ​മ്പ​ത്തി​ക- വാ​ണി​ജ്യ സ​ഹ​ക​ര​ണ​ത്തി​ലെ ച​രി​ത്ര സ​ന്ദ​ർ​ഭ​മാ​യാ​ണ് ക​രാ​റി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലെ വ്യാ​പാ​ര​വും നി​ക്ഷേ​പ​വും വ​ർ​ധി​പ്പി​ക്കു​ക​യും ദീ​ർ​ഘ​കാ​ല പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​ർ.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​മാ​നി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ന്ന ഭൂ​രി​ഭാ​ഗം ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും ക​സ്റ്റം​സ് തീ​രു​വ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക​യോ ഗ​ണ്യ​മാ​യി കു​റ​യു​ക​യോ ചെ​യ്യു​മെ​ന്ന​താ​ണ് ക​രാ​റി​ന്റെ നേ​ട്ടം. സേ​വ​ന മേ​ഖ​ല​യി​ലെ വ്യാ​പാ​രം എ​ളു​പ്പ​മാ​ക്കാ​നും ഇ​രു​രാ​ജ്യ​ങ്ങ​ളി​​ലും നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും ക​രാ​ർ വ​ഴി​വെ​ക്കും. ഒ​മാ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ലോ​ജി​സ്റ്റി​ക്സ്, ഉ​ൽ​പാ​ദ​ന വ്യ​വ​സാ​യ​ങ്ങ​ൾ, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ക​യാ​ണ് ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യു​ടെ മൂ​ന്നാ​മ​ത്തെ വ​ലി​യ ക​യ​റ്റു​മ​തി ല​ക്ഷ്യ​സ്ഥാ​ന​മാ​ണ് ഒ​മാ​ൻ. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ-​ഒ​മാ​ൻ ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​രം ഏ​ക​ദേ​ശം 10.5 ബി​ല്യ​ൺ യു.​എ​സ് ഡോ​ള​റാ​ണ്.

ഒ​മാ​നി​ൽ സ​മ​ഗ്ര സാ​മ്പ​ത്തി​ക പ​ങ്കാ​ളി​ത്ത ക​രാ​റി​ന്റെ (സി.​ഇ.​പി.​എ) ന​ട​ത്തി​പ്പ് മേ​ൽ​നോ​ട്ടം ദേ​ശീ​യ​ത​ല​ത്തി​ൽ രൂ​പ​വ​ത്ക​രി​ക്കു​ന്ന റാ​പി​ഡ് ഇ​ന്റ​ർ​വെ​ൻ​ഷ​ൻ ടീ​മി​നാ​യി​രി​ക്കും. ക​രാ​ർ ബാ​ധി​ക്കു​ന്ന മേ​ഖ​ല​ക​ളി​ലോ സ്ഥാ​പ​ന​ങ്ങ​ളി​ലോ നേ​രി​ടാ​വു​ന്ന വെ​ല്ലു​വി​ളി​ക​ൾ പ​രി​ഹ​രി​ക്കു​ക​യാ​ണ് സം​ഘ​ത്തി​ന്റെ ദൗ​ത്യം. ക​രാ​ർ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​നു​ള്ള നി​യ​മ​നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വ​രി​ക​യാ​ണ്.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ലെ ക​സ്റ്റം​സ് തീ​രു​വ കു​റ​ക്കു​ന്ന​ത് ഉ​ൽ​പാ​ദ​ന ചെ​ല​വ് കു​റ​ക്കാ​നും നി​ർ​മാ​ണ വ്യ​വ​സാ​യ​ങ്ങ​ളു​ടെ വി​ത​ര​ണ ശൃം​ഖ​ല ശ​ക്തി​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും. ഇ​തോ​ടെ ഗ​ൾ​ഫ്, മി​ഡി​ലീ​സ്റ്റ്, ഫാ​ർ ഈ​സ്റ്റ് മേ​ഖ​ല​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന വ്യാ​പാ​ര -ലോ​ജി​സ്റ്റി​ക് ഹ​ബ്ബാ​യി ഒ​മാ​ൻ മാ​റും. ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി 2023 മു​ത​ൽ 2025 വ​രെ അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു.

16 പ്ര​ധാ​ന അ​ധ്യാ​യ​ങ്ങ​ളും സാ​ങ്കേ​തി​ക അ​നു​ബ​ന്ധ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ക​രാ​ർ. ച​ര​ക്കു​ക​ളും സേ​വ​ന​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​രം, ക​സ്റ്റം​സ് തീ​രു​വ കു​റ​വ്, ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി ന​ട​പ​ടി​ക​ൾ, വ്യാ​പാ​ര സൗ​ക​ര്യ​വ​ത്ക​ര​ണം, ബൗ​ദ്ധി​ക സ്വ​ത്ത​വ​കാ​ശം, ചെ​റു​കി​ട -ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ, സാ​മ്പ​ത്തി​ക -സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ദേ​ശീ​യ വ്യ​വ​സാ​യ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ന്റി -ഡ​മ്പി​ങ്, സേ​ഫ്‌​ഗാ​ർ​ഡ് ന​ട​പ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ഒ​മാ​നി​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ച ദേ​ശീ​യ നി​യ​മ​ങ്ങ​ൾ തു​ട​രും.

ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​ശേ​ഷ​മാ​ണ് ഒ​മാ​ൻ ഏ​തെ​ങ്കി​ലും രാ​ജ്യ​വു​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ലേ​ർ​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. 2006 ജ​നു​വ​രി​യി​ൽ അ​മേ​രി​ക്ക​യു​മാ​യാ​ണ് ഒ​മാ​ൻ അ​വ​സാ​ന​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ലേ​ർ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Sultan approves India-Oman Comprehensive Economic Partnership Agreement
Next Story