അനശ്വര ഗാനങ്ങൾ പെയ്തിറങ്ങി; പുതിയ അനുഭവമായി പാട്ടും സുലൈമാനിയും
text_fieldsഇബ്ര: പ്രവാസി ഇബ്ര സംഘടിപ്പിച്ച ‘പാട്ടും സുലൈമാനിയും’ സംഘാടനത്തിലെ സവിശേഷത കൊണ്ടും സംഗീത പ്രേമികളുടെ പങ്കാളിത്തം കൊണ്ടും പുതിയ അനുഭവമായി. ഇബ്ര ഇന്ത്യൻ സ്കൂളിനു സമീപമുള്ള ഫുട്ബാൾ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ മലയാളത്തിന് ജനപ്രിയ പാട്ടുകൾ സമ്മാനിച്ച എം.എസ്. ബാബുരാജ്, വയലാർ, പി. ഭാസ്കരൻ എന്നിവരുടെ പാട്ടുകൾ ആലപിക്കപ്പെട്ടു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരിപാടിയിൽ വയലാർ രചിച്ച വിവിധ പാട്ടുകൾ കോർത്തിണക്കിക്കൊണ്ട് ഗ്രേസ്, അഞ്ജന, നിവേദിത, നന്ദ, ഐസ എന്നീ കുട്ടികൾ സംഗീതശിൽപം അവതരിപ്പിച്ചു.
മനു, സുരേഷ്, ഗ്രീഷ്മ. ഇസ്മയിൽ, സിജ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അലി ഒ.പി. വയലാറിനെ അനുസ്മരിച്ചു സംസാരിച്ചു. ഇ.ആർ. ജോഷി, ഇഖ്ബാൽ എന്നിവർ പി. ഭാസ്കരൻ, ബാബുരാജ് എന്നിവരേയും അനുസ്മരിച്ചു.
