ഒമാൻ റോയൽ ആർമിയിലെ കവചിത വാഹന വിഭാഗം സുൽത്താൻ സന്ദർശിച്ചു
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാൻ റോയൽ ആർമിയിലെ കവചിത വാഹന വിഭാഗം സന്ദർശിച്ചു. സയ്യിദ് തെയാസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സഈദ്, സയ്യിദ് ബിൻ അറബ് ബിൻ ഹൈതം അൽ സഈദ് എന്നിവരും സുൽത്താനോടൊപ്പം ഉണ്ടായിരുന്നു.
സുൽത്താന്റെ കവചിത വാഹനങ്ങളുടെ ആസ്ഥാനമായ ഷാഫി ക്യാമ്പിൽ എത്തിയ അദ്ദേഹത്തെ ഒമാൻ റോയൽ ആർമി കമാൻഡർ മേജർ ജനറൽ മതാർ ബിൻ സലേം അൽ ബലൂഷി, ഒമാൻ സുൽത്താന്റെ കവചിത വാഹനങ്ങളുടെ ബ്രിഗേഡിയർ ജനറൽ കമാൻഡർ, കവചിത യൂനിറ്റുകളുടെ കമാൻഡർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. കവചിത വിഭാഗത്തെക്കുറിച്ചും അതിന്റെ സൈനിക ശേഷിയെക്കുറിച്ചും സുൽത്താന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. കവചിത ഡിവിഷനിലെ ടാങ്കുകൾ, വാഹനങ്ങൾ, സൈനിക ഉപകരണങ്ങൾ എന്നിവയുടെ ചില മോഡലുകളും സുൽത്താൻ പരിശോധിച്ചു.

