യാത്രയയപ്പ് നൽകി
text_fieldsസുലൈമാൻ
മസ്കത്ത്: 24 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയ ചാവക്കാട് അകലാട് സ്വദേശി സുലൈമാന്‍ സൗഹൃദ കൂട്ടായ്മ യാത്രയയപ്പ് നൽകി. സമസ്ത മസ്കത്ത് ഓൺലൈൻ കൂട്ടായ്മ നൽകിയ യാത്രയയപ്പിൽ റസാഖ് മുസന്ന, ശിഹാബ് ബദ്രി, അബൂബക്കർ ഷിനാസ്, ഷുക്കൂർ സഹം, അബ്ബാസ് ഫൈസി, ഷഫീഖ് മയ്യിൽ, നിഷാദ് മത്ര, സുബൈർ ഫൈസി എന്നിവർ സംസാരിച്ചു.
രണ്ടു പതിറ്റാണ്ടിലേറെയായി ഷിനാസില്‍ കോഫി ഷോപ്പ് നടത്തി വരുകയായിരുന്നു സുലൈമാൻ. തിരക്കുപിടിച്ച ജോലിക്കിടയിലും മത-സാംസ്കാരിക സംഘടനകളുടെ പ്രവർത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനും കൂട്ടായ്മകളിലെ സ്ഥിരസാന്നിധ്യവുമായിരുന്നു. സമസ്ത മസ്കത്ത് ഓൺലൈൻ കൂട്ടായ്മയുടെ പ്രധാന ഭാരവാഹികൂടിയാണ്. തിങ്കളാഴ്ച കൊച്ചിക്കുള്ള വിമാനത്തില്‍ നാട്ടിലേക്കു തിരിച്ചു.

