ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു
text_fieldsമസ്കത്ത്: സുവൈഖിലും ബർക്കയിലുമായി ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. കുന്നത്തൂർ മാമ്പുഴ രതീഷ് ഭവനിൽ രവീന്ദ്രൻ പിള്ളയുടെ മകൻ രതീഷ് (27), നിലമേൽ കരിന്തലക്കൂട് സ്വദേശി പരേതനായ ഭുവനചന്ദ്രെൻറ മകൻ സുരേഷ് (34) എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാത്രി 10.30ന് തിരുവനന്തപുരേത്തക്കുള്ള ജെറ്റ് എയർവേസ് വിമാനത്തിൽ നാട്ടിലെത്തിച്ചത്. രതീഷിനെ ഏപ്രിൽ 29നാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
നേരത്തേ ദുബൈയിലും ഖത്തറിലുമായി ജോലിചെയ്തിരുന്ന ഇയാൾ ഇലക്ട്രീഷ്യൻ വിസയിൽ രണ്ടുമാസം മുമ്പാണ് ഒമാനിലെത്തിയത്. കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ അഡ്വ. പ്രദീപ് കുമാർ മണ്ണുത്തി, വിനോദ് ലാൽ, ബിനു ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നത്. ബർക്ക സൂഖിൽ ഹോം അപ്ലയൻസസ് സ്ഥാപനത്തിൽ ജോലിചെയ്തുവരുകയായിരുന്നു സുരേഷ്. കമ്പനി താമസ സ്ഥലത്തിനോട് ചേർന്നുള്ള കാർ ഷെഡിൽ മേയ് നാലിനാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.