Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാറിൽ തൃശൂർ...

സുഹാറിൽ തൃശൂർ സ്വദേശിനി ആത്​മഹത്യ ചെയ്​തു

text_fields
bookmark_border
സുഹാറിൽ തൃശൂർ സ്വദേശിനി ആത്​മഹത്യ ചെയ്​തു
cancel

മസ്​കത്ത്​: ഒമാനിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച്​ വീണ്ടുമൊരു ആത്​മഹത്യ കൂടി. സുഹാറിൽ തൃശൂർ സ്വദേശിനിയാണ്​ ആത്​മഹത്യ ചെയ്​തത്​. തൂങ്ങിമരിച്ച നിലയിലാണ്​ മൃതദേഹം കണ്ടെത്തിയത്​. 

ഒരാഴ്​ചക്കിടെ ആത്​മഹത്യ ചെയ്യുന്ന മൂന്നാമത്തെ മലയാളിയാണ്​ ഇവർ. ഒരു ബംഗളൂരു സ്വദേശിയും ആത്​മഹത്യ ചെയ്​തിരുന്നു.  കൂടുതൽ വിശദാംശങ്ങൾ അറിവായിട്ടില്ല. തലസ്​ഥാന ഗവർണറേറ്റിലെ ഇന്ത്യൻ സ്​കൂളുകളിൽ ഒന്നിലെ അധ്യാപിക വെള്ളിയാഴ്​ച ആത്​മഹത്യക്ക്​ ശ്രമിക്കുകയും ചെയ്​തു. ഇവർ മലയാളിയല്ലെന്ന്​ അറിയുന്നു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്​. 

കഴിഞ്ഞ ഞായറാഴ്​ചയാണ് ആദ്യ ആത്​മഹത്യ റിപ്പോർട്ട്​ ചെയ്​തത്​. തിരുവനന്തപുരം സ്വദേശി മുഹമ്മദ്​ നൗഫലിനെ റൂവി എം.ബി.ഡിയിലെ ഒരു കമ്പനിയിലെ ഒാഫിസ്​ മുറിയിലാണ്​ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്​. ചൊവ്വാഴ്​ച വാദികബീർ സനാഇയ്യയിലെ ടൊയോട്ട സ്​പെയർ പാർട്ട്സ് കടയിലെ ജീവനക്കാരനായ ബംഗളൂരു സ്വദേശി ലൂയിസ്​ കടക്കുള്ളിൽ തൂങ്ങിമരിച്ചു. ബുധനാഴ്​ച പത്തനംതിട്ട ഒാമല്ലൂർ സ്വദേശി ജിനുവിനെ താമസ സ്​ഥലത്തിന്​ മുകളിലെ ടെറസിൽ ഞരമ്പുമുറിച്ച്​ മരിച്ച നിലയിലും കണ്ടെത്തി. അന്നുതന്നെ മവേലയിൽ ഏഷ്യൻ വംശജയായ സ്​ത്രീയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. ഇവർ ഏത്​ രാജ്യക്കാരി ആണെന്ന വിവരം വ്യക്​തമല്ല. 

വർധിച്ചുവരുന്ന ആത്​മഹത്യകളുടെ പശ്ചാത്തലത്തിൽ പ്രവാസി സമൂഹത്തിനിടയിൽ ബോധവത്​കരണത്തിന്​ എംബസിയോ കൂട്ടായ്​മകളോ മുന്നിട്ടിറങ്ങണമെന്ന്​ ആവശ്യമുയരുന്നുണ്ട്​. കഴിഞ്ഞ മാസങ്ങളിലും ഒന്നിലധികം മലയാളി ആത്​മഹത്യകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നു
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidegulf newsmalayalam news
News Summary - suicide -Gulf news
Next Story