Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹൂൽ അൽ ഫയ്‌ഹയുടെ...

സുഹൂൽ അൽ ഫയ്‌ഹയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
സുഹൂൽ അൽ ഫയ്‌ഹയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു
cancel
camera_alt

സു​ഹൂ​ൽ അ​ൽ ഫ​യ്‌​ഹ​യു​ടെ പു​തി​യ ലോ​ഗോ​ പ്ര​കാ​ശ​ന​ച്ച​ട​ങ്ങ്

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ പ്ര​മു​ഖ ഫ്ര​ഷ് പ​ഴം-​പ​ച്ച​ക്ക​റി വി​ത​ര​ണ​ക്കാ​രാ​യ സു​ഹൂ​ൽ അ​ൽ ഫ​യ്‌​ഹ​യു​ടെ പു​തി​യ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. ഹോ​ർ​മു​സ് ഗ്രാ​ൻ​ഡ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ല്ല അ​ൽ റ​വാ​സ്, പ്ര​വാ​സി പ്ര​തി​നി​ധി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ബ്ദു​ൽ ല​ത്തീ​ഫ് ഉ​പ്പ​ള എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ലോ​ഗോ പ്ര​കാ​ശ​നം. ഒ​മാ​ൻ കാ​ർ​ഷി​ക അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ സു​ൽ​ത്താ​ൻ മാ​ജി​ദ് അ​ൽ അ​ബ്രി, കെ.​വി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ വാ​ഹി​ദ്, മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും ബാ​ങ്ക് മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും പ്ര​തി​നി​ധി​ക​ൾ, ഇ​ട​പാ​ടു​കാ​ർ, ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള പ്ര​ശ​സ്ത വ്യാ​പാ​ര- വാ​ണി​ജ്യ​സം​രം​ഭ​മാ​യ കെ.​വി ഗ്രൂ​പ്പി​ന്റെ സ്ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് സ​ഹൂ​ൽ അ​ൽ ഫ​യ്‌​ഹ. ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി ഒ​മാ​നി​ൽ നി​ല​നി​ർ​ത്തി​പ്പോ​രു​ന്ന വി​ശ്വാ​സ്യ​ത​യു​ടെ പ​ര്യാ​യ​മാ​യ ബ്രാ​ൻ​ഡ് പു​ത്ത​ൻ ത​ല​മു​റ​യു​ടെ അ​ഭി​രു​ചി​ക്കൊ​ത്താ​ണ്​ മാ​റ്റി​യ​തെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ വാ​ഹി​ദ് പ​റ​ഞ്ഞു.

പ​രി​ശീ​ല​നം സി​ദ്ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക്​ ഒ​മാ​നി​ലും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലും വ​ൻ സ്വീ​കാ​ര്യ​ത​യാ​ണെ​ന്ന് അ​ബ്ദു​ൽ വാ​ഹി​ദ് പ​റ​ഞ്ഞു. ഫ്ര​ഷാ​യ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ക​യെ​ന്ന പ​ദ്ധ​തി​യാ​യ ‘ഫാം ​ടു ഫോ​ർ​ക്​ (കൃ​ഷി​യി​ട​ത്തു​നി​ന്നും തീ​ന്മേ​ശ​യി​ലേ​ക്ക്) വ​ൻ വി​ജ​യ​മാ​ണെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. രാ​ജ്യ​ത്താ​ക​മാ​നം പ​ര​ന്നു​കി​ട​ക്കു​ന്ന 150ൽ​പ​രം ഓ​ഫി​സു​ക​ളി​ലൂ​ടെ ഒ​മാ​ന്റെ ഓ​രോ മു​ക്കി​ലും മൂ​ല​യി​ലും ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ക്കാ​നാ​വു​ന്നു​ണ്ട്.

വി​ശ്വാ​സം, ഐ​ക്യം, പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യി​ലൂ​ന്നി​യാ​ണ്​ ത​ങ്ങ​ളു​ടെ പു​തി​യ ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്തി​ട്ടു​ള്ള​തെ​ന്ന്​ കെ.​വി ഗ്രൂ​പ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ ജ​ബ്ബാ​ർ അ​റി​യി​ച്ചു.

ഗു​ണ​നി​ല​വാ​ര​ത്തി​ന്​ ഐ.​എ​സ്.​ഒ 22000: 18000 അം​ഗീ​കാ​രം നേ​ടി​യി​ട്ടു​ള്ള ഗ്രൂ​പ്പി​ന്റെ മു​ഖ്യ ല​ക്ഷ്യം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സം​തൃ​പ്തി​യും ഗു​ണ​നി​ല​വാ​ര​വു​മാ​ണെ​ന്നും മാ​നേ​ജ്മെ​ന്റ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഏ​താ​ണ്ട് 1700 ഓ​ളം ആ​ളു​ക​ൾ​ക്ക് കെ.​വി ഗ്രൂ​പ് ജോ​ലി ന​ൽ​കു​ന്നു​ണ്ട്. അ​വ​രി​ൽ 1400 പേ​രും ഒ​മാ​നി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:logo releasedSuhool Al Fayha
News Summary - Suhool Al Fayha's new logo has been released
Next Story