സുഹൂൽ അൽ ഫയ്‌ഹയുടെ പുതിയ ലോഗോ പ്രകാശനം നാളെ
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ പ്രമുഖ പഴം, പച്ചക്കറി വിതരണക്കാരായ സുഹൂൽ അൽ ഫയ്‌ഹയുടെ പുതിയ ലോഗോ പ്രകാശനം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിങ്കളാഴ്ച മസ്കത്തിലെ ഹോർമുസ് ഗ്രാൻഡ് ഹോട്ടലിലായിരിക്കും ലോഗോയുടെ പ്രകാനം നടക്കുക. ഒമാനിലും ഇന്ത്യയിലുമുള്ള പ്രശസ്ത വ്യാപാര വാണിജ്യ സംരംഭമായ കെ.വി. ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലൊന്നാണ്സുഹൂൽ അൽ ഫയ്‌ഹ. കഴിഞ്ഞ 32 വർഷമായി സുൽത്താനേറ്റിൽ നിലനിർത്തി പോരുന്ന വിശ്വാസ്യതയുടെ പര്യായമായ ബ്രാൻഡ് പുത്തൻ തലമുറയുടെ അഭിരുചിക്കൊത്ത് മാറ്റുകയാണെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് പറഞ്ഞു.
ഒമാനിലെ കൃഷിത്തോട്ടങ്ങളിൽ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഉൽപാദിപ്പികുന്ന ഉൽപനങ്ങൾക്ക് ഒമാനിലും മറ്റു രാജ്യങ്ങളിലും വൻ സ്വീകാര്യതയാണെന്ന് അബ്ദുൽ വാഹിദ് പറഞ്ഞു.
ഫ്രഷ് ആയ ഭക്ഷ്യ വിഭവങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക എന്ന പദ്ധതിയായ ‘ഫാം ടു ഫോർക് (കൃഷിയിടത്തുനിന്നും തീന്മേശയിലേക്ക്) വൻവിജയമാണെന്നും മാനേജ്മെന്റ് അറിയിച്ചു. രാജ്യത്താകമാനം പരന്നു കിടക്കുന്ന 150ൽ പരം ഓഫിസുകളിലൂടെ ഒമാന്റെ ഓരോ മുക്കിലും മൂലയിലും തങ്ങളുടെ ഉത്പന്നങ്ങൾ ആവശ്യക്കാർക്ക് എത്തിക്കാൻ കഴിയുന്നുണ്ട് വിശ്വാസം, ഐക്യം, പ്രതിബദ്ധത എന്നിവയിലൂന്നിയാണ് തങ്ങളുടെ പുതിയ ലോഗോ രുപകൽപന ചെയ്തിട്ടുള്ളതെന്ന് കെ.വി. ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ജബ്ബാർ അറിയിച്ചു.
ഗുണനിലവാരത്തിന് ഐ.എസ്.ഒ 22000: 18000 അംഗീകാരം നേടിയിട്ടുള്ള ഗ്രൂപ്പിന്റെ മുഖ്യ ലക്ഷ്യം ഉപഭോക്താക്കളുടെ സംതൃപ്തിയും ഗുണനിലവാരവുമാണെന്നും മാനേജ്മെന്റ് ഭാരവാഹികൾപറഞ്ഞു. ഏതാണ്ട് 1,700 ഓളം ആളുകൾക്ക് കെ.വി. ഗ്രൂപ്പ് ജോലി നൽകുന്നുണ്ട്. അവരിൽ 1,400 പേരും ഒമാനിലാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

